ങ്ങേയറ്റം സങ്കടകരമായ ഒരു ജീവിത സാഹചര്യമായിരുന്നു സ്വിറ്റ്സർലൻഡ് ഫുട്ബാൾ താരമായ ഷെർദാൻ ഷഖിറിയുടേത്. 2018 ലോകകപ്പിൽ അദ്ദേഹം സ്വിറ്റ്‌സർലൻഡിന് വേണ്ടി കളിച്ചപ്പോൾ ഇടത് ബൂട്ടിൻ്റെ പിൻ വശത്തു സ്വിസ് പതാകയും വലതു ബൂട്ടിൽ കൊസോവോയുടെ പതാകയും തുന്നി ചേർത്തിരുന്നു...! അത് ആ കളിക്കാരന്റെ അതുവരെയുള്ള ജീവിതത്തിന്റെ ഹൃദയഭേദകമായ ഒരു കഥയാണ്. 

കൊസോവ സെർബിയ യുദ്ധത്തിൽ അദ്ദേഹത്തിൻ്റെ കുടുംബം ഗ്ജിലാനിലെ വീട്ടിൽ നിന്ന് പലായനം ചെയ്യുമ്പോൾ ഷഖിറിക്ക് വെറും നാല് വയസ്സായിരുന്നു. സകലതും നഷ്ടപ്പെട്ടു ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ആ കുടുംബം. എങ്ങനെയോ അവർ 1000 മൈൽ അകലെ സ്വിസ് നഗരമായ ബാസലിനടുത്തുള്ള അഗുസ്റ്റാ ഗ്രാമത്തിൽ ചെന്നെത്തി.

“എൻ്റെ കുടുംബത്തിന് അധികം ഒന്നുമുണ്ടായിരുന്നില്ല'' ഷഖിറി പറഞ്ഞു. എൻ്റെ അമ്മാവൻ്റെ വീട് തീവച്ചു നശിപ്പിച്ചു കളഞ്ഞു , ഞങ്ങളുടെ വീട് തകർത്തു കളഞ്ഞു.. ഉണ്ടായിരുന്നതൊക്കെ മോഷ്ടിക്കപ്പെടുകയോ തകർക്കുകയോ ചെയ്തിരുന്നു. സ്വിറ്റ്സർലൻഡ് ഞങ്ങൾക്ക് അഭയം തന്നു. മനസമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു സുരക്ഷിത രാജ്യം ഞങ്ങൾ കണ്ടെത്തി. അവിടുന്ന് പന്തുകളി പഠിക്കാനും അവർക്കു വേണ്ടി കളിക്കാനും കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 

 

ഒപ്പം എന്‍റെ വംശംപരമ്പരയെകുറിച്ചും ഞാൻ ഓർക്കാറുണ്ട്. അതു തരുന്ന ധൈര്യം ചില്ലറയല്ല അതാണ്‌ ആ രണ്ടു ദേശീയതയും എപ്പോഴും എന്നോടൊപ്പമുള്ളത്" -ഷഖിറി പറഞ്ഞു. 

Tags:    
News Summary - story behind two national flags on Xherdan Shaqiri boots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.