ലണ്ടൻ: ക്ലബ് ഫുട്ബാൾ സീസൺ ഏതാണ്ട് സമാപനത്തിലേക്ക് നീങ്ങവെ ആരാധകരെ കാത്തിരിക്കുന്നത് കളിയുടെ വർഷകാലം. കോവിഡ്വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച കഴിഞ്ഞ വർഷത്തെ യൂറോപ്പിെൻറയും െതക്കനമേരിക്കയുടെയും ഫുട്ബാൾ പോരാട്ടങ്ങൾക്കാണ് ഇൗ ജൂൺ മാസം വേദിയാവുന്നത്. യൂറോകപ്പ് ഫുട്ബാൾ പോരാട്ടങ്ങൾക്ക് ജൂൺ 11ന് കിക്കോഫ് കുറിക്കപ്പെടും. ജൂൈല 11 വരെ യൂറോപ്പിലെ 11 രാജ്യങ്ങളിലായാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. യൂറോപ്പിൽ 24 ടീമുകൾ പോരാട്ടം കനപ്പിക്കുേമ്പാൾ, ഫുട്ബാളിെൻറ ഇൗറ്റില്ലമായ തെക്കനേമരിക്കയിലും പന്തുരുണ്ട് തുടങ്ങും. അർജൻറീനയും കൊളംബിയയും സംയുക്ത ആതിഥേയരാവുന്ന കോപ അമേരിക്ക 47ാം പതിപ്പിന് ജൂൺ 13ന് കിക്കോഫ് കുറിക്കും. ജൂൈല 10ന് കൊളംബിയയിലെ ബറാൻക്വില്ലയിലാണ് ഫൈനൽ.
മേയ് 29ന് പോർചുഗലിലെ പോർേട്ടായിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനേലാടെ ക്ലബ് ഫുട്ബാൾ മാമാങ്കങ്ങൾക്ക് കൊടിയിറങ്ങും. തൊട്ടുപിന്നാലെ, ജൂൺ പിറക്കുന്നത് വിവിധ വൻകരകളിലെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങളിലൂടെയാണ്.
വെല്ലുവിളിയിൽ കോപ
കോപയിൽ വിസിലുയരാൻ ഏതാനും ദിവസങ്ങളേയുള്ളൂ. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ആശങ്കകളും കുറവല്ല. െഗസ്റ്റ് ടീമുകളായ ആസ്ട്രേലിയയും ഖത്തറും കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ടൂർണമെൻറിൽനിന്നും പിന്മാറി. 10 ടീമുകളുമായി ടൂർണമെൻറ് മുന്നോട്ട് പോകാനാണ് വ്യാഴാഴ്ച ചേർന്ന 'കോൺമിബോൾ' കൗൺസിൽ യോഗം തീരുമാനം. ഫുട്ബാൾ താരങ്ങൾക്കെല്ലാം കോവിഡ് വാക്സിൻ നൽകാനുള്ള നടപടികൾ ഒരാഴ്ച മുമ്പ് ആരംഭിച്ചു.
യൂറോയിൽ എക്സ്ട്രാ െപ്ലയർ
11 രാജ്യങ്ങളിലായി 24 ടീമുകളുെട ടൂർണമെൻറുമായാണ് യൂറോകപ്പിെൻറ പ്ലാനിങ്. ഒരു ഗ്രൂപ്പിലെ മത്സരങ്ങൾക്ക് രണ്ടു രാജ്യങ്ങൾ വേദിയാവും. ശേഷം, സെമിയും ഫൈനലും ലണ്ടനിൽ. കോവിഡ് പശ്ചാത്തലത്തിൽ 23നു പകരം ടീമിലെ അംഗങ്ങളുടെ എണ്ണം 26 ആയി ഉയർത്താൻ അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.