‘വാറി’ലെ പിഴവിൽ ബ്രെന്റ്ഫോഡിനെതിരായ കളിയിൽ നഷ്ടപ്പെട്ട വിലപ്പെട്ട രണ്ടു പോയിന്റ് തിരിച്ചുതന്നാൽ മതിയെന്ന് റഫറിമാരുടെ സംഘടനയോട് ഗണ്ണേഴ്സ് പരിശീലകന്റെ ആവശ്യം. ഒരു ഗോളിന് മുന്നിലെത്തിയ ശേഷം വിവാദ ഗോളിൽ ബ്രെന്റ്ഫോഡ് ഒപ്പം പിടിച്ചിരുന്നു. ഓഫ്സൈഡാണെന്ന് ഗണ്ണേഴ്സ് താരങ്ങൾ മുറവിളി കൂട്ടിയിട്ടും ‘വാർ’ പരിശോധനയലാണ് ഗോൾ അനുവദിച്ചത്. എന്നാൽ, പരിശോനയിൽ തെറ്റുപറ്റിയെന്നും മാപ്പു ചോദിക്കുകയാണെന്നും കഴിഞ്ഞ ദിവസം റഫറിമാരുടെ സംഘടന പി.ജി.എം.ഒ.എൽ പറഞ്ഞു.
‘‘അത് മാനുഷിക അബദ്ധമല്ല. അത് സ്വന്തം ജോലി മനസ്സിലാകാതിരിക്കുന്നതിന്റെ പ്രശ്നമാണ്. അത് സ്വീകരിക്കാനാകില്ല. ആഴ്സണലിന് രണ്ട് പോയിന്റാണ് നഷ്ടമായത്. അത് തിരിച്ചുകിട്ടില്ല. ലീഗിൽ മറ്റെവിടെയെങ്കിലും വെച്ച് ആ രണ്ടു പോയിന്റും തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു’- ആർടേറ്റ പറഞ്ഞു.
‘വാർ’ ചുമതലയുള്ള ലീ മാസണായിരുന്നു അബദ്ധം വരുത്തിയത്. ഇതേ തുടർന്ന് ഈയാഴ്ചയിലെ മറ്റു മത്സരങ്ങളിൽനിന്ന് മാസണെ മാറ്റിനിർത്തിയിട്ടുണ്ട്. ആഴ്സണലിന് മാത്രമല്ല, ബ്രൈറ്റണും സമാനമായ അബദ്ധത്തിന്റെ പേരിൽ പോയിന്റ് നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.