ബാലൺ ദ്യോർ പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ച് റയൽ മാഡ്രിഡ്; കാരണം വിനീഷ്യസോ..?

പാരീസ്: മികച്ച ക്ലബിനുള്ള പുരസ്കാരത്തിന് അർഹരായിരുന്നെങ്കിലും ബാലൺ ദ്യോർ ചടങ്ങിൽ നിന്ന് വിട്ടുനിന്ന് റയൽ മാഡ്രിഡ് താരങ്ങൾ. റയലിന്റെ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ ബാലൺ ദ്യോറിൽ അവഗണിച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് വിട്ടുനിൽക്കലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൺ ദ്യോർ വിനീഷ്യസ് ജൂനിയറിന് ലഭിക്കുമെന്നായിരുന്നു പൊതുവെ കണക്കുകൂട്ടിയിരുന്നത്. എന്നാൽ അവസാന നിമിഷം സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിയെ തെരഞ്ഞെടുക്കുകയായിരുന്നു.

വിനീഷ്യസിന് പുരസ്കാരം നഷ്ടമാകുമെന്ന് അറിഞ്ഞതിന് ശേഷം, അര്‍ഹിച്ച ബഹുമാനം ലഭിക്കാത്ത വേദികളിലേക്ക് റയല്‍ മാഡ്രിഡില്ലെന്ന് ക്ലബ് വൃത്തങ്ങൾ പറഞ്ഞതായി എ.എഫ്‌.പിയും സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

റയല്‍ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെലിങ്ഹാം മൂന്നാം സ്ഥാനത്താണെത്തിയത്. റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടിയും സ്ട്രൈക്കർ കൈലിയൻ എംബാപ്പെയും വ്യക്തിഗത ബഹുമതികൾ നേടിയെങ്കിലും അവാർഡ് സ്വീകരിക്കാൻ ആരും എത്തിയില്ല.

ഏറ്റവും കൂടുതൽ ഗോളടിച്ചതിനുള്ള ഗെർഡ് മ്യൂള്ളർ ട്രോഫി എംബാപ്പെയും ഹാരികെയ്നുമാണ് പങ്കിട്ടത്. അതേസമയം, ക്ലബിന്റെ നിലവാരമില്ലാത്ത നീക്കത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Tags:    
News Summary - Real Madrid named best club but absent from Ballon d'Or

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.