തോറ്റുതോറ്റ് തൃശൂർ മാജിക് മടങ്ങി; ഫോഴ്സ കൊച്ചിക്ക് 1-0 ജയം

കൊച്ചി: സെമി ഫൈനൽ കാണാതെ പുറത്താവുന്ന സൂപ്പർ ലീഗ് കേരളയിലെ അവസാന കളിയിലെങ്കിലും ജയിക്കണമെന്ന തൃശൂർ മാജിക് എഫ്.സിയുടെ മോഹത്തെ എതിരാളികളായ ഫോഴ്സ കൊച്ചി ചുരുട്ടിക്കൂട്ടി മൈതാനത്തിെൻറ പുറത്തേക്കെറിഞ്ഞു. ഒപ്പം ആതിഥേയർ സുന്ദരമായ സെമി എൻട്രി ആഘോഷിച്ചു.

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇഴഞ്ഞുനീങ്ങിയ ആദ്യപകുതിക്കും രണ്ടാം പകുതിയുടെ തുടക്കത്തിനുമൊടുവിൽ 81ാം മിനിറ്റിലാണ് ഫോഴ്സയുടെ പവർ ബ്രാൻഡായ ഡോറിൽട്ടൺ ഗോമസ് ടീമിനായി വിജയഗോളടിക്കുന്നത്. 10 കളികളിൽ 16 പോയിൻറോടെ മൂന്നാം സ്ഥാനത്താണ് ഫോഴ്സ. 21ാം മിനിറ്റിൽ ഫോഴ്സയുടെ ബ്രസീലിയൻ കരുത്ത് ഡോറിൽട്ടൺ ഗോമസ് വലതുഭാഗത്തു നിന്ന് നൽകിയ ക്രോസ് തൃശൂരിെൻറ ഗോൾവലയിലെത്തിക്കുന്നതിൽ ബോക്സിനടുത്തുണ്ടായിരുന്ന മുന്നേറ്റനിര താരം ബസന്ത സിങ് പരാജയപ്പെട്ടു. 26ാം മിനിറ്റിൽ എൻഗുബോ സിയാന്ത പരിക്കേറ്റ് മടങ്ങിയപ്പോൾ പകരമെത്തിയത് കെ.പി. രാഹുൽ.

രണ്ടാം പകുതിയിലും ആവേശമോ ആവേഗമോ ഉണ്ടായിരുന്നില്ല. 81ാം മിനിറ്റു വരെ മാത്രമേ മാജിക്കുകാർക്ക് കളിക്കളത്തിൽ ഗോൾ വീഴാതെ പിടിച്ചുനിൽക്കാനായുള്ളൂ. പകരക്കാരനായെത്തിയ ആസിഫ് കോട്ടയിലാണ് വഴിയൊരുക്കിയത്. ആസിഫ് നൽകിയ പന്ത് രാഹുലിന് കിട്ടാതിരിക്കുകയും കൃത്യമായി തൃശൂരിെൻറ ഹെൻട്രി ആൻറണിയുടെ കാലിലെത്തുകയും ചെയ്തു. ഹെൻട്രിയുടെ ഒരു നിമിഷത്തെ പിഴവിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത ഡോറിൽട്ടൺ സമയമൊട്ടും പാഴാക്കാതെ അടിച്ചുകേറ്റി.

Tags:    
News Summary - Thrissur Magic lose; Forza Kochi won 1-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.