ബ്യൂണസ് ഏരിസ്: കോപ അമേരിക്ക ഫുട്ബാൾ ടൂർണമെൻറിെൻറ ആതിഥേയത്വം തനിച്ച് വഹിക്കാമെന്ന് അർജൻറീന. സഹ ആതിഥേയത്വം വഹിക്കാമെന്നേറ്റിരുന്ന കൊളംബിയ, രാജ്യത്ത് ശക്തമാകുന്ന പ്രക്ഷോഭങ്ങളെ തുടർന്ന് പിന്മാറിയ സാഹചര്യത്തിലാണ് പൂർണമായും ആതിഥേയത്വം വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് അർജൻറീന പ്രസിഡൻറ് ആൽബർട്ടോ ഫെർണാണ്ടസ് തന്നെ രംഗത്തെത്തിയത്. ദക്ഷിണ അമേരിക്കന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡൻറ് അലക്സാണ്ഡ്രൊ
ഡോമിന്ഗ്വസുമായി ചര്‍ച്ച നടത്തിയാണ് അർജൻറീന പ്രസിഡൻറ് സന്നദ്ധത അറിയിച്ചത്. ഈ വര്‍ഷത്തെ കോപ അമേരിക്ക ടൂര്‍ണമെൻറ് ജൂണ്‍ 13ന് ആരംഭിക്കാനിരിക്കെയാണ് കൊളംബിയയില്‍ പ്രസിഡൻറ് ഇവാന് ഡ്യൂക്കിനെതിരെ രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്.
അതോടെയാണ് കൊളംബിയ പിന്മാറാൻ തീരുമാനിച്ചത്. അർജൻറീനയിൽ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ വീണ്ടും അനിശ്ചിതത്വത്തിലായിരുന്നു. ഇതോടെ ടൂർണമെൻറ് അമേരിക്കയിൽ നടത്തുന്നതിനെ കുറിച്ച് ആലോചനയിലായിരുന്നു സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.