ബ്ലാസ്റ്റേഴ്സിന് ഇനി വനിത ടീമും

കൊച്ചി: മലയാളി ഫുട്ബാൾ താരങ്ങൾക്ക് ദേശീയതലത്തിൽ അവസരം തുറക്കൽ ലക്ഷ്യമാക്കി ഇന്ത്യന്‍ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സിക്ക് ഇനി വനിത ടീമും. ഒരാഴ്ചക്കകം വനിത ടീം പ്രഖ്യാപിക്കും. എറണാകുളം പനമ്പിള്ളി നഗറിൽ പരിശീലനത്തിലാണ് ടീം.

കേരള ഫുട്‌ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ കേരള വിമൻസ് ലീഗിൽ മുഴുവൻ മലയാളികൾ അണിനിരക്കുന്ന ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് ഇറക്കുകയെന്ന് ചീഫ് കോച്ച് എ.വി. ഷെരീഫ് ഖാന്‍, കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെയും വനിത ടീമിന്റെയും ഡയറക്ടർ എ.കെ. റിസ്‍വാൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കിരീട നേട്ടത്തോടെ ഇന്ത്യന്‍ വനിത ലീഗിലേക്ക് യോഗ്യത നേടാന്‍ ലക്ഷ്യമിട്ടായിരിക്കും കളിക്കുക. രണ്ടുമൂന്ന് വര്‍ഷത്തിനകം എ.എഫ്‌.സി തലത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യാനും ക്ലബ് ലക്ഷ്യമിടുന്നു.


രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത താരങ്ങൾക്ക് പുറമെ, പ്രാഗല്ഭ്യമുള്ള പ്രാദേശിക താരങ്ങളാണ് കൂടുതലായും ടീമിൽ ഇടംപിടിച്ചത്. സംസ്ഥാനത്തെ വനിത ഫുട്ബാളിന്റെ വളര്‍ച്ചയിൽ പ്രധാന നാഴികക്കല്ലായിരിക്കും ഇതെന്നും അവർ പറഞ്ഞു. 

Tags:    
News Summary - women's team for Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.