കൊല്‍ക്കത്ത: ഐ ലീഗ് കിരീടം നിലനിര്‍ത്താന്‍ ഗോകുലം കേരള ഇന്ന് റൗണ്ട്ഗ്ലാസ് പഞ്ചാബിനെ നേരിടും. ഐ ലീഗിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ഗോകുലം ജയം തുടരാനുറച്ചുതന്നെയാണ് ബൂട്ടുകെട്ടുന്നത്. ആദ്യഘട്ടത്തിലെ ഗോകുലം കേരളയുടെ അവസാന മത്സരവും പഞ്ചാബിനെതിരെയായിരുന്നു.
ഈ മത്സരത്തിൽ നേടിയ 3-1ന്റെ ജയമാണ് ഗോകുലത്തിന്റെ ആത്മവിശ്വാസം. ഐ ലീഗിൽ തുടർച്ചയായി 17 മത്സരങ്ങളിൽ അപരാജിതരായ ചർച്ചിൽ ബ്രദേഴ്സിന്റെ റെക്കോഡിനൊപ്പമാണ് ഇപ്പോൾ ഗോകുലം. ഇന്നത്തെ മത്സരംകൂടി ജയിച്ചാൽ ഗോകുലത്തിന്റെ മുന്നിൽ ചർച്ചിലിന്റെ റെക്കോഡ് വഴിമാറും. നിലവില്‍ 12 മത്സരത്തില്‍നിന്ന് 30 പോയന്റാണ് ഗോകുലത്തിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻസുമായി നാല് പോയന്റ് വ്യത്യാസമുണ്ട്. മുന്നേറ്റത്തില്‍ ലൂക്കയും ഫ്ലച്ചറും മികച്ച ഫോമിലാണ്. പ്രതിരോധ നിരയില്‍ കളിക്കുന്ന അമിനോ ബൗബയും ഫോം കണ്ടെത്തിക്കഴിഞ്ഞു. അവസാന മത്സരത്തില്‍ ഗോള്‍ നേടിയ ബൗബതന്നെയായിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. മുന്നേറ്റത്തിലേതുപോലെ പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ഗോകുലം കേരള നടത്തുന്നത്. ഇന്ന് വൈകീട്ട് അഞ്ചിന് കല്യാണി സ്‌റ്റേഡിയത്തിലാണ് പഞ്ചാബിനെതിരായ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.