ഗ്രീക്ക് ഫുട്ബാൾ താരം ജോർജ് ബാൾഡോക്ക് സ്വിമ്മിങ് ​പൂളിൽ മരിച്ചനിലയിൽ

ആതൻസ്: ഗ്രീക്ക് ഫുട്ബാൾ താരം ജോർജ് ബാൾഡോക്കിനെ വീട്ടിലെ സ്വിമ്മിങ് ​പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി പത്തോടെയാണ് തെക്കൻ ആതൻസിലെ ഗ്ലിഫാഡയിലെ വസതിയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഏഴ് വർഷത്തോളം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുനൈറ്റഡിന്റെ താരമായിരുന്ന 31കാരൻ കഴിഞ്ഞ മേയിൽ പനാതിനെയ്കോസിലേക്ക് ചേക്കേറിയിരുന്നു. അവർക്കായി നാല് മത്സരങ്ങളിലാണ് ഇറങ്ങിയത്. ബ്രിട്ടനിൽ ജനിച്ച താരം ഗ്രീസിനായി 12 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. മരണത്തിൽ പ്രമുഖ താരങ്ങളടക്കമുള്ളവർ അനുശോചനം അറിയിച്ചു.   

Tags:    
News Summary - Greek football player George Baldock found dead in swimming pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.