കണ്ണൂർ: മൈതാനത്തിൽ ആർത്തലച്ചെത്തുന്ന എതിരാളികളുടെ പന്തുകളെ പ്രതിരോധിച്ച സി.കെ. ഉബൈദിെൻറ ജഴ്സി ഇനിമുതൽ കോവിഡ് പ്രതിരോധത്തിന് ഊർജംപകരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായാണ് ഗോ
കുലം കേരള എഫ്.സി ഗോൾകീപ്പർ സി.കെ. ഉബൈദിെൻറ ജഴ്സി ലേലത്തിൽ വിറ്റത്. ഐ ലീഗിലെ അവസാന മത്സരത്തിൽ മണിപ്പൂർ ക്ലബ് ട്രാവു എഫ്.സിക്കെതിരെ അണിഞ്ഞ ജഴ്സിയാണ് ഓൺലൈൻ ലേലത്തിൽ വിറ്റത്. എസ്.എഫ്.ഐ കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫേസ്ബുക്ക് പേജിലൂടെ വെര്‍ച്വലായാണ് ലേലം നടന്നത്.
15,000 രൂപ അടിസ്ഥാന വിലയിലാണ് ലേലം തുടങ്ങിയത്. 33,333 രൂപക്ക് കൂത്തുപറമ്പ് കണ്ടേരി സ്വദേശി മർവാൻ ജഴ്സി ലേലത്തിൽ പിടിച്ചു. ആവശ്യമറിയിച്ചപ്പോൾ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിനായി ജഴ്സി വിട്ടുനൽകാൻ തയാറായി ഉബൈദ് മുന്നോട്ടുവരുകയായിരുന്നു. കൂത്തുപറമ്പിൽ നടന്ന ചടങ്ങിൽ സി.കെ. ഉബൈദ് ജഴ്സി കൈമാറി. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ക്ലബ് എന്ന നേട്ടം സ്വന്തമാക്കിയ ഗോകുലം ടീമിെൻറ ഗോള്‍വല കാത്തത് ഉബൈദായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.