യൂജിൻ (യു.എസ്.എ): ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയുടെ ഒളിമ്പിക്, ലോകജേതാവ് നീരജ് ചോപ്ര ജാവലിൻ ത്രോയിൽ മെഡൽ പ്രതീക്ഷയോടെ ഇറങ്ങുന്നു. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് മത്സരം. ദോഹ, ലുസൈൻ എന്നിവിടങ്ങളിൽ നടന്ന ഡയമണ്ട് ലീഗിൽ ചോപ്ര സ്വർണം നേടിയിരുന്നു. മലയാളി ലോങ്ജംപർ എം. ശ്രീശങ്കറും സ്റ്റീപ്പ്ൾ ചേസ് താരം അവിനാഷ് സാബ്ലെയും ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടിയിരുന്നെങ്കിലും ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.