ഒ​ന്നാം ഏ​ക​ദി​ന​ത്തി​ന് ശേ​ഷം ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും വെ​സ്റ്റി​ൻ​ഡീ​സ് ക്യാ​പ്റ്റ​ൻ

ഷാ​യ് ഹോ​പും ഹ​സ്ത​ദാ​നം ചെ​യ്യു​ന്നു

പരമ്പര നേടാൻ ഇന്ത്യ; വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനം ഇന്ന്

ബാ​ർ​ബ​ഡോ​സ്: ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ എ​ളു​പ്പ​ത്തി​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ ഇ​ന്ന് പ​ര​മ്പ​ര ല​ക്ഷ്യ​മി​ട്ട് ര​ണ്ടാം മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. ബ്രി​ജ്ടൗ​ണി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഏ​ഴി​നാ​ണ് ക​ളി. ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ 114 റ​ൺ​സി​ന് ആ​തി​ഥേ​യ​രെ പു​റ​ത്താ​ക്കി​യ ഇ​ന്ത്യ, 22.5 ഓ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ചു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​ത് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​ക്കും കോ​ച്ച് രാ​ഹു​ൽ ദ്രാ​വി​ഡി​നും ത​ല​വേ​ദ​ന​യാ​ണ്. ​ശു​ഭ്മ​ൻ ഗി​ല്ലും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ശ​ർ​ദു​ൽ ഠാ​കു​റും എ​ളു​പ്പ​ത്തി​ൽ പു​റ​ത്താ​യി​രു​ന്നു. ഓ​പ​ണ​ർ ഇ​ഷാ​ൻ കി​ഷ​ൻ 52 റ​ൺ​സു​മാ​യി ടോ​പ്സ്കോ​റ​റാ​യി.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് അ​വ​സ​രം ന​ൽ​കാ​തെ​യാ​ണ് ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ രോ​ഹി​ത് ശ​ർ​മ ടീ​മി​നെ ഇ​റ​ക്കി​യ​ത്. ഇ​ഷാ​ൻ കി​ഷ​നോ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നോ പ​ക​രം സ​ഞ്ജു​വി​നെ ക​ളി​പ്പി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ആ​രാ​ധ​ക​ർ​ക്കു​ള്ള​ത്. എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ന​ൽ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നാ​ണ് ക​ഴി​ഞ്ഞ ഏ​ക​ദി​ന​ത്തി​നു​ശേ​ഷം ക്യാ​പ്റ്റ​ൻ പ്ര​തി​ക​രി​ച്ച​ത്.

ഒ​ക്‌​ടോ​ബ​ർ എ​ട്ടി​ന് ആ​സ്‌​ട്രേ​ലി​യ​ക്കെ​തി​രെ ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നു മു​മ്പ് 11 മ​ത്സ​ര​ങ്ങ​ൾ കൂ​ടി​യാ​ണ് ബാ​ക്കി​യു​ള്ള​ത്. എ​ന്നാ​ൽ, ഒ​രു വി​ജ​യ ഇ​ല​വ​നെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ ടീം ​മാ​നേ​ജ്മെ​ന്റ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന വി​മ​ർ​ശ​ന​വും വ്യാ​പ​ക​മാ​ണ്. എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ന​ൽ​കാ​തെ, മി​ക​ച്ച കോ​മ്പി​നേ​ഷ​ൻ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ടീം ​ത​യാ​റാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ക​ളി​യി​ൽ രോ​ഹി​ത് ഏ​ഴാ​മ​നാ​യാ​ണ് ഇ​റ​ങ്ങി​യ​ത്. വി​രാ​ട് കോ​ഹ്‍ലി​യെ എ​ട്ടാ​മ​നാ​യാ​ണ് ക​ണ​ക്കാ​ക്കി​യ​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വ് 19 റ​ൺ​സെ​ടു​ത്തെ​ങ്കി​ലും ആ​രാ​ധ​ക​ർ തൃ​പ്ത​ര​ല്ല.

ലോ​ക​ക​പ്പി​​ന് യോ​ഗ്യ​ത നേ​ടാ​ത്ത വി​ൻ​ഡീ​സി​ന് ഏ​ക​ദി​ന ശൈ​ലി​യി​ൽ ക​ളി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ട്വ​ന്റി20 പോ​ലെ പെ​ട്ടെ​ന്ന് റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടാ​നാ​യി​രു​ന്നു ബാ​റ്റ​ർ​മാ​രു​ടെ ശ്ര​മം. മാ​ൽ​ക്കം മാ​ർ​ഷ​ലി​ന്റെ​യും ജോ​യ​ൽ ഗാ​ർ​ണ​റു​ടെ​യും പ​ഴ​യ​കാ​ല തീ​പാ​റും പി​ച്ച​ല്ല കെ​ൻ​സി​ങ്ട​ൺ ഓ​വ​ലി​ലേ​ത്.

Tags:    
News Summary - India vs West Indies 2nd ODI today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.