ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ തുഴച്ചിൽ ടീം മുന്നോട്ട്

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ തുഴച്ചിൽ ടീം മികച്ച ഫോം തുടരുന്നു. സത്നാം സിങ്, പർമീന്ദർ സിങ്, ജാക്കർ ഖാൻ, സുഖ്മീത് സിങ് എന്നിവരടങ്ങിയ ടീം 6:09.94 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുരുഷന്മാരുടെ ക്വാഡ്രപ്പിൾ സ്കൾസ് ഫൈനലിലേക്ക് യോഗ്യത നേടി.

പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബ്ൾ സ്കൾസ് വിഭാഗത്തിൽ അർജുൻ ലാൽ ജാട്ട്-അരവിന്ദ് സിങ് സഖ്യം 6:55.78 സെക്കൻഡോടെ ഫൈനലിലെത്തി. പുരുഷന്മാരുടെ ഡബ്ൾ സ്‌കൾസിൽ സത്നാം സിങ്ങും പർമീന്ദർ സിങ്ങും റപ്പഷാഗെ റൗണ്ടിലെത്തി.

പുരുഷ വിഭാഗത്തിൽ കോക്‌സ്ഡ് എട്ട്, കോകസ്‍ലെസ് പെയർ, കോകസ്‍ലെസ് ഫോർ, വനിതകളിൽ കോക്‌സ്‌ലെസ് ഫോർ, കോക്‌സ്‌ലെസ് എട്ട് എന്നീ ഇനങ്ങളിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നു.

Tags:    
News Summary - Indian rowing team in Asian Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.