അന്തര്‍ സര്‍വകലാശാല വനിത നെറ്റ്ബാള്‍: കാലിക്കറ്റ് ജേതാക്കള്‍

തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല വനിത നെറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കിരീടം. കേരള സര്‍വകലാശാലയെ (44 -22) തോൽപിച്ചാണ് കാലിക്കറ്റ് ജേതാക്കളായത്. ലൗലി പ്രഫഷനല്‍ സര്‍വകലാശാല പഞ്ചാബിനെ പരാജയപ്പെടുത്തി എം.ജി സര്‍വകലാശാല മൂന്നാം സ്ഥാനം നേടി.

ജേതാക്കള്‍ക്ക് അന്തര്‍ദേശീയ വോളിബാൾ താരം ടോം ജോസഫ് ട്രോഫികള്‍ സമ്മാനിച്ചു. ഫാ. ജിമ്മി കുന്നത്തൂര്‍ അധ്യക്ഷത വഹിച്ചു. സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഫാ. ഡോ. പോളച്ചന്‍ കൈതോട്ടുങ്കല്‍, ഡോ. കെ.പി. മനോജ്, എസ്. നജുമുദ്ദീന്‍, നോബിള്‍ ദേവസി, ഡോ. പി.എ. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Inter Varsity Women's Netball: Calicut Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.