കൊച്ചി: പ്രമുഖ ബോക്സിങ് താരങ്ങൾ പങ്കെടുക്കുന്ന ലോക ഹെവി വെയ്റ്റ് ഡി.ജെ.എം.സി സീരീസ് നമ്പര്‍-7 ക്രൗണ്‍ മിഡിലീസ്റ്റ് ബോക്സിങ് ചാമ്പ്യന്‍ഷിപ് ആഗസ്റ്റിൽ കൊച്ചിയിൽ അരങ്ങേറും. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഏഴ് പ്രഫഷനല്‍ ഫൈറ്റും മൂന്ന് അമേച്വര്‍ ഫൈറ്റും ഉള്‍പ്പെടെ 10 ടൈറ്റില്‍ ബോക്സിങ് മത്സരങ്ങൾ നടക്കുക.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡി.ജെ.എം.സി ചെയര്‍മാനും ഡബ്ല്യു.ബി.സി കെയര്‍ മിഡില്‍ ഈസ്റ്റിലെയും ശ്രീലങ്കയിലെയും വേള്‍ഡ് ബോക്സിങ് കൗണ്‍സിലില്‍ അംബാസഡറുമായ ഡന്‍സ്റ്റന്‍ പോള്‍ റൊസാരിയോ ചാമ്പ്യൻഷിപ് പ്രഖ്യാപനം നടത്തി. ഡബ്ല്യു.ബി.സി വുമണ്‍ ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ ഹന്ന ഗബ്രിയേല്‍, ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യൻ അഗ്രോണ്‍ സ്മാക്കികി, മെല്‍ബണ്‍ ഡി.ജെ.എം.സി സീരീസ് നമ്പര്‍-6 ബോക്സിങ് ചാമ്പ്യനും ടൈറ്റില്‍ ബോക്സിങ് ക്ലബ് സി.ഇ.ഒയുമായ കെ.എസ്. വിനോദ്, ബോക്സിങ് കോച്ച് ഗ്രീന്‍ ഡൊണാള്‍ഡ്, നാഷനല്‍ സ്‌പോര്‍ടസ് മിഷന്‍ ചെയര്‍മാന്‍ നെടുമണ്‍കാവ് ഗോപാലകൃഷ്ണന്‍, സംസ്ഥാന പ്രസിഡന്റ് ഷിജു മാത്യു തുടങ്ങിയവർ പങ്കെടുത്തു.
ബോക്സിങ് പരിശീലനം നടത്തുന്ന ജോഷ്മിക്ക് ഹന്ന ഗബ്രിയേലും കുട്ടികളില്‍ ബോക്‌സിങ് പരിശീലനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥിയായ അയാന് ടൈറ്റന്‍ ബോക്സിങ് ക്ലബ് കോച്ച് ഷാനവാസും ബോക്സിങ് ഗ്ലൗസുകള്‍ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.