ഇറ്റാലിയൻ ഫുട്ബാളിൽ ഒരു 18കാരനാണ് ഇപ്പോൾ താരം. ഞായറാഴ്ച ഇൻറർ മിലാനെതിരെ ബൊളോനക്കായി ഗോളടിച്ച മൂസ ജുവാരയെന്ന കൗമാരക്കാരൻ. സീരി ‘എ’യിൽ തെൻറ ആദ്യ ഗോൾ കുറിച്ച് മൂസ കയറിയത് ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ മനസ്സിലേക്കാണ്.
ഗോളാഘോഷത്തിനു പിന്നാലെ ഓർമകൾ നാലു വർഷം പിറകിലേക്കോടിച്ച മൂസ നന്ദി പറയുന്നത് അഭയം നൽകിയ നാടിനും രക്ഷിതാവായി മാറിയ കോച്ചിനും.
ഗാംബിയ ടു ഇറ്റലി
നാലു വർഷം മുമ്പ് ആഫ്രിക്കയിലെ ഗാംബിയയിൽനിന്ന് റബർ ബോട്ടിൽ കയറി അറ്റ്ലാൻറിക് സമുദ്രവും മെഡിറ്ററേനിയൻ കടലും താണ്ടി ഇറ്റാലിയൻ തീരനഗരമായ സിസിലിയിലെത്തുേമ്പാൾ നല്ലൊരു ജീവിതം മാത്രമായിരുന്നു ആ 14കാരെൻറ സ്വപ്നം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട്, ദാരിദ്ര്യത്തിലും ആഭ്യന്തര സംഘർഷങ്ങളിലും ദുരിതക്കയത്തിലായ കൗമാരക്കാരന് അതിജീവനത്തിനുള്ള അവസാന വഴിമാത്രമായിരുന്നു ഈ പലായനം. സെനഗാളും മൗറിത്താനിയയും മൊറോക്കോയും അൽജീരിയയും ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങൾ കടന്നുള്ള ഭാഗ്യപരീക്ഷണ യാത്രയിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ആയി കൂട്ടിന് ആരുമില്ലായിരുന്നു. 2016ൽ ഇറ്റലിയിൽ അഭയം തേടിയ കാൽലക്ഷത്തിൽ ഒരാളായി മൂസാ ജുവാരയും മാറി.
തെക്കൻ മേഖലയിലെ ബസിലികാറ്റയിൽ കൂലിപ്പണിയുമായി കഴിഞ്ഞ ശ്രമിച്ച മൂസയുടെ ജീവിതം മാറിമറിയുന്നത് പിന്നീടാണ്. ഫുട്ബാളിനോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിച്ച കൗമാരക്കാരൻ ഒഴിവുസമയങ്ങളിൽ പ്രദേശത്തെ അമച്വർ ക്ലബായ വിർടസ് അവിഗ്ലിയാനോക്കൊപ്പം കളിതുടങ്ങി. കളിക്കളത്തിലെ മിടുക്ക് ക്ലബ് കോച്ച് വിറ്റാൻേൻറാണിയോ സുമയെ ആകർഷിച്ചു. പിന്നെയൊന്നും വൈകിയില്ല, അനാഥനായ കൗമാരക്കാരെൻറ പിതാവും കോച്ചുമെല്ലാമായി അദ്ദേഹം. സുമയും ഭാര്യ ലോർഡാന ബ്രൂണോയും നിയമപരമായി തന്നെ മൂസയെ ദത്തെടുത്തു. കളിക്കൊപ്പം സ്കൂൾ വിദ്യാഭ്യാസവും ഉറപ്പാക്കി. അപ്പോഴേക്കും അഭയാർഥി ബാലെൻറ ഫുട്ബാൾ മിടുക്ക് ഇറ്റലിയുടെ പലേകാണിലും വാർത്തയായിരുന്നു. മികവ് കേട്ടറിഞ്ഞ സീരി എ ക്ലബ് ചീവോ കരാറുമായെത്തി. അവരുമായി ഒപ്പിടാനിരിക്കെ നിയമത്തിെൻറ രൂപത്തിൽ അടുത്ത വെല്ലുവിളിയെത്തി. പ്രായപൂർത്തിയാവാത്ത അഭയാർഥികളെ ചൂഷണം ചെയ്യുന്ന നിയമമായിരുന്നു തടസ്സം. നിരാശനായ മൂസ ജുവാരക്ക് അപ്പോഴും കൈത്താങ്ങായി സുമയുടെ കുടുംബമെത്തി. നിയമപോരാട്ടത്തിനൊടുവിൽ 2017 നവംബറിൽ കരാറിന് അനുമതിയായതോടെ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചു. പിന്നെയെല്ലാം വേഗത്തിലായിരുന്നു. സ്ഥിരതയും ഫോമും നിലനിർത്തി മൂസ വളർന്നു. ചീവോക്കായി യൂത്ത് ടീമിൽ ഗോളടിച്ചുകൂട്ടി. വൈകാതെ സീനിയർ ടീമിൽ ഇടം. 2018 സീസണിലെ അവസാന സീരി ‘എ’ മത്സരത്തിൽ കളത്തിലുമിറങ്ങി. ഇടക്കാലത്ത് ടോറിനോക്ക് ലോണിൽ കളിച്ചും ഗോളടി തുടർന്നു. ആ വർഷം ഗാർഡിയെൻറ ലോകത്തെ മികച്ച 60 യുവ ഫുട്ബാളർമാരുടെ പട്ടികയി ലുംഇടംപിടിച്ചു. ഈ സീസണിൽ തരംതാഴ്ത്തപ്പെട്ടതോടെ മൂസയെ ബൊളോന അഞ്ചുലക്ഷം യൂറാ പ്രതിഫലത്തിന് സ്വന്തമാക്കി. അണ്ടർ 19 ടീമിനൊപ്പം 18 കളിയിൽ 13 ഗോളടിച്ച താരം കോച്ച് സിനിസ മിഹലോവിച്ചിെൻറ ഗുഡ്ബുക്കിൽ ഇടം പിടിക്കാൻ അധികകാലമെടുത്തില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ അവൻ ബൊളോന സീനിയർ ടീമിൽ ഇടം പിടിച്ചു.
കോവിഡ് ലോക്ഡൗണിനുശേഷം സ്ഥിരസാന്നിധ്യമായ താരം തെൻറ അഞ്ചാം മത്സരത്തിൽ ഗോളടിച്ച് ഇറ്റാലിയൻ ഫുട്ബാളിലെ പുതുപ്പിറവിയായി മാറുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.