ഭുവനേശ്വര്‍: ഇന്ത്യന്‍ വുമണ്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ ഗോകുലം കേരളയുടെ വനിതാസംഘം ഇന്ന് മൂന്നാം മത്സരത്തിനിറങ്ങും. ഭുവനേശ്വറിലെ കാപിറ്റല്‍ ഗ്രൗണ്ടിലാണ് മത്സരം. ആദ്യ രണ്ട് മത്സരത്തിലും അനായാസ ജയം സ്വന്തമാക്കിയ ഗോകുലം കേരളയുടെ പോരാളികള്‍ മൂന്നാം മത്സരത്തിലും ജയം തേടിയാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 12 ഗോളിന് ഒഡിഷ പൊലീസിനെ പരാജയപ്പെടുത്തിയ ഗോകുലം രണ്ടാം മത്സരത്തില്‍ എസ്.എസ്.ബി വനിത ഫുട്‌ബാള്‍ ക്ലബിനെ രണ്ട് ഗോളിനായിരുന്നു പരാജയപ്പെടുത്തിയത്.
ഇന്ന് വൈകീട്ട് നാലിനാണ് മത്സരം. മുന്നേറ്റത്തില്‍ എല്‍ ഷദായ്, ടിന്‍, മനീഷ കല്യാണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫോമിലാണെന്നത് ഗോകുലത്തിന് ആത്മവിശ്വാസമേകുന്നു. പ്രതിരോധത്തില്‍ ഡാലിമ ചിമ്പറും മധ്യനിരയില്‍ കഷ്മീനയുമാണ് ഗോകുലത്തിന്റെ കരുത്ത്. രണ്ട് മത്സരത്തില്‍ 14 ഗോളുകള്‍ എതിര്‍ പോസ്റ്റില്‍ നിക്ഷേപിച്ചപ്പോഴും ഒരു ഗോള്‍പോലും ഇതുവരെ മലബാറിയന്‍സ് വഴങ്ങിയിട്ടില്ല. മികച്ചരീതിയിലുള്ള പ്രതിരോധവും ഇന്ത്യന്‍ ദേശീയ താരം അതിഥി ചൗഹാന്റെ ചോരാത്ത കൈകളുമാണ് ഗോകുലത്തെ വലകുലുങ്ങാതെ കാക്കുന്നത്. എതിര്‍ ടീമുകളുടെ എല്ലാ മുന്നേറ്റങ്ങളെയും മധ്യനിരയില്‍തന്നെ ചെറുത്തുതോല്‍പിക്കാന്‍ ഗോകുലത്തിന് കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.