യു​നൈ​റ്റ​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച

ക​രാ​ട്ടേ ഇ​ന്‍റ​ർ​ക്ല​ബ് ചാ​മ്പ്യ​ൻ​ഷി​പ് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഖത്തറിൽ ക​രാ​ട്ടേ ഇ​ന്‍റ​ർ ക്ല​ബ് ചാ​മ്പ്യ​ൻ​ഷി​പ് സംഘടിപ്പിച്ചു

ദോ​ഹ: യു​നൈ​റ്റ​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് അ​ക്കാ​ദ​മി ഖ​ത്ത​ർ ക​രാ​ട്ടേ ഇ​ന്‍റ​ർ ക്ല​ബ് ചാ​മ്പ്യ​ൻ‍ഷി​പ് ന​ട​ത്തി. വു​കൈ​ർ ക്ല​ബി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ‍ഷി​പ്പി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 200ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ത്ത, കു​മി​ത്തെ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. യു.​എം.​എ.​ഐ ഖ​ത്ത​ർ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ മ​ല​യി​ൽ, ക​രാ​ട്ടേ കോ​ഓ​​ഡി​നേ​റ്റ​ർ ജാ​ബി​ർ സി.​എം, അ​സി​സ്റ്റ​ന്‍റ് കോ​ഓ​ഡി​നേ​റ്റ​ർ ഹ​നീ​ഫ മു​ക്കാ​ളി, ബ്രി​ജ് അ​ന​ന്ത്, കോ​ച്ചു​മാ​രാ​യ ദി​ൽ​ഷാ​ദ് വി.​കെ, ഫാ​സി​ൽ കെ.​വി, ഷ​ഫീ​ഖ് വി​ലാ​ത​പു​രം, മാ​സി​ൻ മു​ഴ​പ്പി​ല​ങ്ങാ​ട്, ഷ​ഹീ​ൻ അ​ഹ​മ്മ​ദ്, താ​ഹി​ർ തൃ​ശൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി​റാ​ജ് ടി.​കെ, ഫൈ​സ​ൽ സി.​എം, നി​സാം വി.​ടി, ശ​രീ​ഫ് തി​രു​വ​ള്ളൂ​ർ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Karate Inter Club Championship organized in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.