കാളികാവ്: 2018ലെ ലോകകപ്പ് തോൽവിയുടെ മുറിവ് നീറ്റലായുണ്ടെങ്കിലും കാളികാവിലെ പുതിയത്ത് മോയിൻഹാജി ഇക്കുറിയും ജർമൻ ടീമിനൊപ്പം തന്നെ. കാളികാവ് അങ്ങാടിയിൽ തന്റെ നാട്ടിലെ ഫ്രണ്ട്സ് ക്ലബ് ഒരുക്കുന്ന ബീഗ് സ്ക്രീനിൽ ഖത്തറിൽ ജർമൻ പടയുടെ തേരോട്ടം വീണ്ടും കണ്ണുനിറയെ കാണാൻ കാത്തിരിക്കുകയാണ് പ്രായം തളർത്താത്ത ആവേശവുമായി മോയിൻഹാജി. അതേസമയം, സഹോദരനായ ആലിപ്പുവാകട്ടെ കടുത്ത ബ്രസീൽ ഫാനും. കഴിഞ്ഞ ലോകകപ്പ് മത്സരത്തിൽ ഫ്രാന്‍സിനും സ്പെയിനിനും പിന്നാലെ മുന്‍ ലോക ചാമ്പ്യന്മാര് ആദ്യ റൗണ്ടിൽ പുറത്തായത് ജർമൻ ആരാധകനായ ഹാജിയെ ഏറെ നിരാശയിലാക്കിയിരുന്നു. ഇക്കുറി പിഴവുകൾ തിരുത്തി ജർമനി കപ്പ് നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഹാജി. അറുപതുകളിൽ കാളികാവിൽ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നതിൽ മുന്നിൽ നടന്നയാളായിരുന്നു മോയിൻഹാജി. സഹോദരൻ ആലിപ്പുവും സംഘാടകനായി സജീവമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.