തിരൂരങ്ങാടി: സോഫ്റ്റ് ബേസ്ബാൾ ഏഷ്യൻ ഗെയിംസ് സബ് ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ ടീം അംഗമായി ചെമ്മാട് നാഷനൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് മിഷാൽ ഷാ മത്സരിക്കും. നവംബർ 21 മുതൽ 25 വരെ നേപ്പാളിലെ പൊക്കറ സ്റ്റേഡിയത്തിലാണ് മത്സരം.
ചെമ്മാട് കൊടിഞ്ഞി റോഡ് ചെറ്റാലി ജാഫർ-തസ്നീം ദമ്പതികളുടെ മകനായ മിഷാൽ ഫുട്ബാൾ, സോഫ്റ്റ്ബാൾ, ബേസ്ബാൾ മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്. കൊല്ലത്ത് നടന്ന മത്സരത്തിൽ സോഫ്റ്റ്ബാളിൽ ജില്ലയെ പ്രതിനിധീകരിച്ച് ജേതാവായി. തുടർന്ന് മധ്യപ്രദേശിൽ നടന്ന മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു.
നിലവിൽ കേരള ടീം അംഗമാണ്. സ്കൂളിലെ കായികാധ്യാപകൻ ജവാദ് മാസ്റ്ററാണ് പരിശീലനം നൽകിയത്. കൂടാതെ അസി. കോച്ചുമാരായ അൻവർ സാദിഖ്, ജിഷ്ണു എന്നിവരും പിന്തുണ നൽകി. ചെമ്മാട് യാസ്ക് ക്ലബാണ് മിഷാലിന് കളിക്കാനും മത്സരങ്ങളിൽ പങ്കെടുക്കാനും സഹായം ചെയ്തുകൊടുക്കുന്നത്. പിതൃസഹോദരെൻറ പ്രോത്സാഹനവും തെൻറ വിജയത്തിന് പിന്നിലുണ്ടെന്ന് മിഷാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.