സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വെച്ച് നടന്ന ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ മെഡല്‍വേട്ട. മൂന്നു സ്വര്‍ണവും നാലു വെള്ളിയും എട്ടു വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്. സീനിയര്‍ പുരുഷന്മാരുടെ പൊമ്മല്‍ ഹോര്‍സില്‍ ഹരികൃഷ്ണന് ജെ.എസ് സ്വര്‍ണം നേടി.
ദേശീയ ഗെയിംസിന് യോഗ്യതയും സ്വന്തമാക്കി. ജൂനിയര്‍ പൊമ്മല്‍ ഹോര്‍സില്‍ മിഥുന് വി. നായര്‍ സ്വര്‍ണം കരസ്ഥമാക്കി. 12.267 പോയന്റ് നേടിയാണ് സ്വര്‍ണനേട്ടം. സീനിയര്‍ പുരുഷന്മാരുടെ ടമ്പിളിങ്ങില് മുഹമ്മദ് നിബ്രാസ് ഹഖ് സ്വര്‍ണം നേടി.
സീനിയര്‍ വനിതകളുടെ ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സില്‍ അമാനി ദില്‍ഷാദ് വെള്ളി നേടി. സീനിയര്‍ പുരുഷന്മാരുടെ ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സില്‍ സ്റ്റില്‍ റിങ്സ് വിഭാഗത്തില്‍ സ്വാതിഷ് കെ.പി വെങ്കലും നേടി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ പൊമ്മല്‍ ഹോര്‍സില്‍ ശ്രീരാഗ് വെള്ളി നേടി.
ശ്രീരാഗിന്റെ ആദ്യ ദേശീയ മത്സര മെഡലാണിത്. സബ്ജൂനിയര് ആണ്‍കുട്ടികളുടെ ട്രാംപോളിൻ വിഭാഗത്തില്‍ ധ്രുവ് എയും ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രാംപോളിൻ വിഭാഗത്തില്‍ രാജലക്ഷ്മിയും വെങ്കലം നേടി. സീനിയര്‍ വനിതകളുടെ ട്രാംപോളിൻ വിഭാഗത്തില്‍ അന്വിതാ സച്ചിനും പുരുഷ വിഭാഗത്തില്‍ മനുമുരളിയും വെള്ളി നേടി. സീനിയര്‍ ട്രാംപോളിൻ ടീം ഇനത്തില്‍ കേരളം വെങ്കലം നേടി.
അനില്‍ രാജേന്ദ്രന് ടി.ആര്, സൂരജ് എ.എന്‍, യദുരാജ്, മനുമുരളി എന്നിവരുള്‍പ്പെടുന്നതാണ് ടീം. ദേശീയ ഗെയിംസിന് ടീം യോഗ്യത കരസ്ഥമാക്കി.
സീനിയര്‍ അക്രോബാറ്റിക്സ് ജിംനാസ്റ്റിക്സ് വനിതാ ബാലന്‍സ് / ഡൈനാമിക് ഇനത്തില്‍ ലക്ഷ്മി ബി. നായര്‍, പൗര്‍ണമി ഹരിഷ് കുമാര്‍ സഖ്യം വെങ്കലം നേടി. സീനിയര്‍ അക്രോബാറ്റിക്സ് പുരുഷ ഗ്രൂപ് ഇനത്തില്‍ മുഹമ്മദ് അജ്മല്‍ കെ, മുഹമ്മദ് സഫ്വാന് പി.കെ, സ്വാതിക് എം.പി, ഷിറില്‍ റുമാന്‍ പി.എസ് സഖ്യം വെങ്കലം സ്വന്തമാക്കി. സീനിയര്‍ മിക്സഡ് പെയര്‍ വിഭാഗത്തില്‍ പാര്‍വതി ബി. നായര്‍, ഫസല്‍ ഇംതിയാസ് സംഖ്യം വെങ്കലം നേടി. കേരളത്തെ പ്രതിനിധാനംചെയ്ത 89 പേരിൽ 26 പേർക്ക് മെഡലുകൾ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.