'മെസ്സിയെ കണ്ട് പഠിക്കൂ, എത്ര ചവിട്ട് കിട്ടിയിരിക്കുന്നു'; വിനീഷ്യസിന് ഉപദേശവുമായി മുൻ താരം

റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിനെ ഉപദേശിക്കാൻ ലയണൽ മെസ്സിയെ കൂട്ടുപിടിച്ച് മുൻ ഡച്ച് ഫുട്ബോൾ താരം റൂഡ് ഗല്ലിറ്റ്. കഠിനമായ സാഹചര്യങ്ങൾ മെസ്സിയെ പോലെ കൈകാര്യം ചെയ്യാനാണ് വിനീഷ്യസിനോട് ഗല്ലിറ്റ് ഉപദേശിക്കുന്നത്. കഴിഞ്ഞ ദിവസം വലൻസിയക്കെതിരെയുള്ള മത്സരത്തിൽ ഗോൾ കീപ്പർ സ്റ്റോൽ ദിമ്ത്രിവ്സ്കിയുമായി വിനീഷ്യസ് കൊമ്പുകോർത്തിരുന്നു, പിന്നാലെ താരത്തിന് ചുവപ്പ് കാർഡും ലഭിച്ചു.

ജനുവരി മൂന്നിന് റയലും വലൻസിയയും ഏറ്റുമുട്ടിയ മത്സരത്തിലെ 79ാം മിനിറ്റിലായിരുന്നു സംഭവം. വലൻസിയ ഗോൾകീപ്പർ സ്റ്റോൾ ദിമിത്രിവ്സ്കിയുടെ തലക്ക് വിനി അടിക്കുകയായിരുന്നു. കാലിൽ പന്ത് ഇല്ലാനിട്ടും ഗോൾകീപ്പറുടെ തലക്ക് മനപൂർവം അടിച്ചതിനാണ് വിനിക്ക് ചുവപ്പ് കാർഡ് നൽകിയതെന്ന് മാച്ച് റഫറി പറഞ്ഞു. വാക്ക് തർക്കത്തിന് ഗോൾകീപ്പറിനും മഞ്ഞക്കാർഡ് ലഭിച്ചു. പിന്നീട് ദേഷ്യത്തിലുണ്ടായിരുന്ന വിനീഷ്യസിനെ ടീമംഗങ്ങൾ അടക്കി നിർത്തുകയായിരുന്നു. ഇതിന് ശേഷമാണ് താരത്തിന് ഉപദേശവുമായി ഗല്ലിറ്റ് എത്തിയത്.

' ഗോൾകീപ്പർ അവനെ അലോസരപ്പെടുത്തിയെന്ന് എനിക്ക് അറിയാം എന്നാൽ ഇതേകാര്യം വിനീഷ്യസിനും ബാധകമാണ്. നിങ്ങൾ എതിരാളിയെ പ്രകോപനിപ്പിച്ചതിന് ശേഷം നിങ്ങൾക്ക് ഒരു സിമ്പതി പ്രതീക്ഷിക്കാൻ സാധിക്കില്ല. നിങ്ങൾ മിണ്ടാതിരിക്കാൻ പഠിക്കണം. മെസ്സിയെ നോക്കൂ, അവനെ എപ്പോഴും ആളുകൾ ചവിട്ടിക്കൂട്ടാറുണ്ട്, എന്നാലും അവൻ എഴുന്നേറ്റ് വന്ന് ഒന്നും പറയാതെ വീണ്ടും കളിക്കും,' ഗല്ലിറ്റ് പറഞ്ഞു.

'എന്നാൽ വിനീഷ്യസ് എപ്പോഴും പരാതിപ്പെടും, സ്ഥിരമായി പ്രകോപനിപ്പിക്കും, എതിർ ടീമിലെ ഫാൻസുമായി പ്രശ്നങ്ങളുണ്ടാക്കും. അപ്പോൾ തിരിച്ചും കിട്ടും. എനിക്ക് ഉറപ്പാണ് റയൽ മാഡ്രിഡ് അവനോട് ഇത് പറയുന്നുണ്ടെന്ന്, എന്നാൽ അവനെകൊണ്ട് ഈ സ്വഭാവം നിർത്താൻ സാധിക്കുന്നില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Ruud Gullit Advices Vinicius Jr to follow Lionel Messi's Behavior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.