അമൃതസർ: ഐ ലീഗ് കിരീടം ലക്ഷ്യംവെച്ച് പൊരുതുന്ന ഗോകുലം കേരള എവേ മത്സരത്തിൽ ഇന്നു കളത്തിലിറങ്ങുന്നു. പട്ടികയിൽ നിലവിൽ ഏഴാമതുള്ള ഗോകുലം സ്ഥാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബൂട്ടുകെട്ടുന്നത്. അവസാനമായി നടന്ന ഹോം മത്സരത്തിൽ രാജസ്ഥാൻ എഫ്.സിക്കെതിരെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ഗോകുലം ഇന്നു ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.
എവേ മത്സരം ജയിച്ചു കയറാനായാൽ ആത്മവിശ്വാസം തിരിച്ചുപിടിക്കാനും വരും മത്സരങ്ങളിൽ കൂടുതൽ കരുത്തുകാട്ടാനുമാകും. ഗോകുലം സീസണിൽ ടീം കളിച്ച ആറു മത്സരങ്ങളിൽ ഒന്നു മാത്രമാണ് ജയിക്കാനായത്. നാലെണ്ണം സമനിലയിൽ കലാശിച്ചു. ഒന്നിൽ തോൽവി സമ്മതിക്കുകയും ചെയ്തു.
പ്രതിരോധം ശക്തമാണെങ്കിലും മുന്നേറ്റനിര ഗോളുകൾ കണ്ടെത്തുന്നതിൽ കാണിക്കുന്ന പിശുക്കാണ് മലബാറിയൻസിന് വിജയത്തിനരികെ നിർത്തുന്നത്. ഗോൾ വരൾച്ചക്ക് പരിഹാരം കാണാൻ പുതിയ തന്ത്രവുമായാണ് ഇന്ന് മലബാറിയൻസ് ഡൽഹിയെ നേരിടുന്നത്. ‘‘കഴിഞ്ഞ രണ്ടാഴ്ചയായി ടീം കഠിന പരിശീലനത്തിയിലായിരുന്നു. പ്രധാന പോരായ്മകളെല്ലാം കണ്ടെത്തി പരിഹരിച്ചിട്ടുണ്ട്.
ഇന്നത്തെ മത്സരത്തിൽ മൂന്ന് പോയന്റാണ് ടീമിന്റെ ലക്ഷ്യം. നിലവിൽ താരങ്ങളെല്ലാം പൂർണ ഫിറ്റാണെന്നതിനാൽ ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’’ പരിശീലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി. പട്ടികയിൽ ഗോകുലത്തെക്കാൾ ഒരുപടി മുന്നിലുള്ള ഡൽഹി ആറാമതാണ്. ഡൽഹി ശക്തരാണെങ്കിലും പൊരുതി ജയിക്കാൻ ഉറച്ച ഗോകുലം മുന്നേറ്റത്തിൽ കാര്യമായ ശ്രദ്ധ പതിപ്പിച്ചാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.