പട്യാല: പഞ്ചാബിൽ നടന്ന 68ാമത് ദേശീയ സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബാൾ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വെങ്കലം. 90-66ന് ചണ്ഡിഗഢിനെ പരാജയപ്പെടുത്തിയാണ് നേട്ടം.
സെന്റ് എഫ്രേംസിൽനിന്നുള്ള ഇരട്ട സഹോദരങ്ങളായ ജീവൻ കെ. ജോബി (29 പോയൻറ്), ജിൻസ് കെ. ജോബി (25) എന്നിവരാണ് മുൻനിര സ്കോറർമാർ. രാജസ്ഥാനെ കീഴടക്കി പഞ്ചാബ് ആൺ, പെൺ വിഭാഗങ്ങളിൽ ചാമ്പ്യൻമാരായി. യഥാക്രമം 70-46, 60-32 ആണ് സ്കോർ.
പ്രീ ക്വാർട്ടറിൽ ഒഡിഷയെ 68-43ന് തോൽപിച്ച കേരളം ക്വാർട്ടർ ഫൈനലിൽ തമിഴ്നാടിനെ 78-74ന് വീഴ്ത്തിയാണ് സെമി ഫൈനലിലെത്തിയത്. സെമിയിൽ 50-74 എന്ന സ്കോറിന് പഞ്ചാബിനോട് അടിയറവ് പറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.