ലോക ചാമ്പ്യൻഷിപ് സ്വർണം: നീരജ് ‘എറിഞ്ഞിട്ടത്’ ലക്ഷങ്ങൾ...പാക് താരത്തേക്കാൾ ഇരട്ടി സമ്മാനത്തുക

ബുഡാപെസ്റ്റ്: ചരിത്രത്തിലാദ്യമായി ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ഇന്ത്യക്കാരനെന്ന അഭിമാന നേട്ടത്തിന്റെ നിറവിലാണ് നീരജ് ചോപ്ര. ചാമ്പ്യൻഷിപ്പിന്റെ 40 വർഷത്തെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യക്കാരൻ.

88.17 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞിട്ട് സുവർണമെഡൽ മാറിലണിഞ്ഞ നേട്ടത്തോടൊപ്പം സമ്മാനത്തുകയായി നീരജിനെ തേടിയെത്തുന്നത് ലക്ഷങ്ങളാണ്. 25കാരനായ നീരജിനു പിന്നിൽ പാകിസ്താന്റെ അർഷദ് നദീം ആണ് വെള്ളിമെഡൽ നേട്ടത്തിന് ഉടമ. നദീമിന് ലഭിക്കുന്ന സമ്മാനത്തുകയുടെ ഇരട്ടിയാണ് ചാമ്പ്യൻ പട്ടത്തിലേറിയ ഇന്ത്യൻ താരത്തിന്റെ പോക്കറ്റിലെത്തുന്നത്.

70,000 ഡോളറാണ് (ഏകദേശം 58 ലക്ഷം രൂപ) ചാമ്പ്യൻഷിപ്പിലെ ജേതാവിന് പ്രൈസ്മണിയായി നിശ്ചയിച്ചിരിക്കുന്നത്. ഇത്രയും തുക നീരജിനെത്തേടിയെത്തുമ്പോൾ വെള്ളി നേടിയ അർഷദ് നദീമിന് പ്രൈസ്മണിയായി ലഭിക്കുക നേർ പകുതിയാണ് -35,000 ഡോളർ (ഏകദേശം 29 ലക്ഷം രൂപ). 

Tags:    
News Summary - Neeraj Chopra Wins Double The Prize Money Of Pakistan’s Arshad Nadeem For Winning Javelin Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.