ദോഹ: പാരിസ് ഒളിമ്പിക്സിന്റെ തയാറെടുപ്പായി മാറുന്ന ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷയായ നീരജ് ചോപ്രയും പങ്കെടുക്കും.
മേയ് 10നാണ് സീസണിലെ ആദ്യ ഡയമണ്ട് ലീഗിന് ഖത്തർ വേദിയാകുന്നത്. 2023 ഏഷ്യൻ ഗെയിംസിനുശേഷം ചോപ്രയുടെ ആദ്യ അന്താരാഷ്ട്ര പോരാട്ടമായിരിക്കും ദോഹയിലേക്ക്. നിലവിലെ ഒളിമ്പിക്സ്, ലോകചാമ്പ്യൻ എന്ന തിളക്കവുമായാണ് ചോപ്ര ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന പാരീസ് ഒളിമ്പിക്സിന് തയാറെടുക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പരിശീലനവും വിശ്രമവുമായി തയാറെടുപ്പിലായിരുന്നു അദ്ദേഹം.
2022 ദോഹ ഡയമണ്ട് ലീഗിൽ ഒന്നാമതെത്തിയ ചോപ്ര, കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തായിരുന്നു. മുൻ ലോകചാമ്പ്യൻ ജർമനിയുടെ ആൻഡേഴ്സൺ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ് ലേ , ജർമനിയുടെതന്നെ യൂറോപ്യൻ ചാമ്പ്യൻ ജൂലിയൻ വെബർ തുടങ്ങിയവരെല്ലാം ഖത്തർ സ്പോർട്സ് ക്ലബിൽ മത്സരിക്കാനുണ്ടാകും. ദോഹയിൽ കാലാവസ്ഥാ അനുകൂലമായാൽ 90 മീറ്റർ കടക്കാനാകുമെന്നും നീരജ് ചോപ്ര പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.