ഫോട്ടോക്ക് പോസ് ചെയ്യാൻ പാകിസ്താന്‍റെ അർഷദ് നദീമിനെ ക്ഷണിക്കുന്ന നീരജ്; വീഡിയോ വൈറൽ

ന്യൂഡൽഹി: ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യയുടെ നീരജ് ചോപ്ര, വെള്ളി നേടിയ പാകിസ്താന്‍റെ അർഷദ് നദീമിനെ ഫോട്ടോക്ക് പോസ് ചെയ്യാൻ ക്ഷണിക്കുന്നതിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ പതാകയേന്തിയ നീരജിനൊപ്പം അർഷദും പോസ് ചെയ്യുന്ന വീഡിയോ നിരവധി പേരാണ് പങ്കുവെക്കുന്നത്.

ദൃശ്യങ്ങൾ വൈറലായതോടെ നീരജ് ചോപ്രയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ‘സ്നേഹം പരക്കട്ടെ, അയൽക്കാർക്കിടയിൽ വിദ്വേഷമല്ല’ -വീഡിയോ പങ്കുവെച്ച് ഒരാൾ എഴുതി.

ചരിത്രത്തിലാദ്യമായി ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ഇന്ത്യക്കാരനെന്ന അഭിമാന നേട്ടമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. ചാമ്പ്യൻഷിപ്പിന്റെ 40 വർഷത്തെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യക്കാരനായി അദ്ദേഹം. 70,000 ഡോളർ (ഏകദേശം 58 ലക്ഷം രൂപ) നീരജിന് പ്രൈസ് മണിയായി ലഭിക്കുമ്പോൾ വെള്ളി നേടിയ അർഷദ് നദീമിന് ലഭിക്കുക നേർ പകുതിയാണ് -35,000 ഡോളർ (ഏകദേശം 29 ലക്ഷം രൂപ).

Tags:    
News Summary - Neeraj Chopra’s heartwarming gesture towards Pakistan’s Arshad Nadeem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.