കോമൺവെൽത്തിലേക്ക് ഇടിച്ചുകയറി നിഖാത്ത്, ലവ് ലിന, നീതു, ജാസ്മിൻ

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് ബോക്സിങ് ടിക്കറ്റിന് വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തിൽ ലോക ചാമ്പ്യൻ നിഖാത്ത് സരീൻ, ഒളിമ്പിക് വെങ്കല ജേത്രി ലവ് ലിന ബൊർഗോഹൈൻ, നീതു ഘാൻഘസ്, ജാസ്മിൻ ലംബോറിയ എന്നിവർ ജ‍യിച്ചുകയറി. 50 കിലോ ഇനത്തിൽ ഹരിയാനയുടെ മീനാക്ഷിയെയാണ് നിഖാത്ത് തോൽപിച്ചത്.

70 കിലോയിൽ റെയിൽവേസിന്റെ പൂജയെ ലവ് ലിനയും വീഴ്ത്തി. ഏഷ്യൻ യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലുകാരിയായ ജാസ്മിനോട് 60 കിലോ വിഭാഗത്തിൽ കീഴടങ്ങിയത് കഴിഞ്ഞ ലോക ചാമ്പ്യൻഷിപ് മൂന്നാം സ്ഥാനക്കാരി പർവീൻ ഹൂഡ. മുൻ ലോക യൂത്ത് ചാമ്പ്യൻ നീതു 48 കിലോയിൽ 2019ലെ ലോക വെള്ളി മെഡൽ ജേത്രി മഞ്ജുറാണിയെ തോൽപിച്ചും യോഗ്യത നേടി. നീതുവിനെതിരെ കഴിഞ്ഞ ദിവസം ഇറങ്ങിയ ഇതിഹാസ താരം മേരികോം പരിക്കേറ്റ് പിന്മാറിയിരുന്നു.

Tags:    
News Summary - Nikhat Zareen, Lovlina Borgohain lock their spot in India's team in Commonwealth games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.