14 മിനിറ്റിനിടെ ഹാട്രിക്കടിച്ച് നോനി മഡ്യൂകെ; വോൾവ്സിനെതിരെ ചെൽസിയുടെ ആറാട്ട്

ലണ്ടൻ: 14 മിനിറ്റിനിടെ നോനി മഡ്യുകെ നേടിയ ഹാട്രിക് മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വോൾവ്സിനെതിരെ 6-2ന്റെ തകർപ്പൻ ജയം. 49, 58, 63 മിനിറ്റുകളിലായിരുന്നു ഇംഗ്ലീഷ് വിങർ ഗോളടിച്ചുകൂട്ടിയത്.

രണ്ടാം മിനിറ്റിൽ നിക്കോളസ് ജാക്സനാണ് ചെൽസിക്ക് ആദ്യം ലീഡ് സമ്മാനിച്ചത്. 27ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞ വോൾവ്സിന് വേണ്ടി തിരിച്ചടിച്ചു. (1-1). 45ാം മിനിറ്റിൽ കോൾ പാമർ ചെൽസിയുടെ ലീഡുയർത്തി. ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് വോൾവ്സിന്റെ യോർഗൻ ലാർസൻ വലകുലുക്കിയതോടെ വീണ്ടും തുല്യനിലയായി(2-2).

എന്നാൽ , രണ്ടാം പകുതിയിൽ ചെൽസി താരങ്ങൾ അഴിഞ്ഞാടി. ഒന്നിന് പുറകേ ഒന്നായി ഗോൾ പിറന്നു. നോനിയുടെ ഹാട്രികിനൊടുവിൽ 5-2 എന്ന നിലയിലായിരുന്നു നീലപ്പടയുടെ കുതിപ്പ്. 80ാം മിനിറ്റിൽ ജോവോ ഫെലിക്സ് ടീമിന്റെ ആറാം ഗോൾ നേടി. കോൾ പാമർ മൂന്ന് അസിസ്റ്റുകളുമായി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. രണ്ട് കളികളിൽ ചെൽസിയുടെ ആദ്യ ജയമാണിത്.

Tags:    
News Summary - Noni Madueke scored hat-trick in 14 minutes; Chelsea's six goal win against Wolves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.