ചെന്നൈ: ഈ വർഷം നടന്ന ചെസ് ഒളിമ്പ്യാഡില്‍ സ്വർണമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ താരമാണ് ഡി. ഗുകേഷ്. ബുഡാപെസ്റ്റില്‍ നടന്ന ടൂർണമെന്റില്‍ ഓപണ്‍ വിഭാഗത്തിലാണ് ഗുകേഷിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഒളിമ്പ്യാഡ് ചരിത്രത്തിൽ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. ചെസ് ബോർഡിലെ നീക്കത്തിനപ്പുറം ഗുകേഷിന്റെ മറ്റൊരു കഴിവിനെ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണിപ്പോൾ സമൂഹ മാധ്യമങ്ങൾ.
രജനികാന്ത് ചിത്രം വേട്ടയ്യനിലെ ‘മനസ്സിലായോ’ എന്ന ട്രെന്‍ഡ് ഗാനത്തിന് ചുവട് വെക്കുന്ന വിഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തമിഴ്നാട്ടുകാരനായ ഗുകേഷ് കുടുംബ സുഹൃത്തുക്കൾക്കൊപ്പമാണ് നൃത്തം ചെയ്യുന്നത്. ചുവന്ന കുര്‍ത്തയും വേഷ്ടിയും ധരിച്ച ഗുകേഷ് സണ്‍ഗ്ലാസും അണിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഇതിന് പ്രതികരണവുമായി എത്തുന്നത്. ചെസ് ബോര്‍ഡിന് അകത്തും പുറത്തുമുള്ള നീക്കങ്ങളെന്നും ചെസിലെ ഗ്രാന്‍ഡ്മാസ്റ്ററല്ല ഡാന്‍സിലെ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്നുമെല്ലാം കമന്റുകളുണ്ട്.
രജനികാന്തും മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യരും തകര്‍ത്ത് കളിച്ച ‘മനസ്സിലായോ’ ഗാനത്തിന്റെ വിഡിയോ ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ഗാനം ഇപ്പോഴും ട്രെന്‍ഡിങ് പട്ടികയിൽ തുടരുകയാണ്. അനിരുദ്ധ് രവിചന്ദര്‍ ഈണമൊരുക്കിയ ഗാനം മലേഷ്യ വാസുദേവന്‍, യുഗേന്ദ്രന്‍, അനിരുദ്ധ്, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ആലപിച്ചത്. അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവന്റെ ശബ്ദം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.