ടോക്യോ: കോവിഡ് പ്രതിരോധ മരുന്നിന് കാത്തുനിൽക്കാതെ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള മഹാമേളകൾ നടത്താമെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാഹ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ മത്സരങ്ങൾ വിജയകരമായി സംഘടിപ്പിക്കുന്നതിെൻറ ആത്മവിശ്വാസത്തിലാണ് െഎ.ഒ.സി തലവെൻറ വാക്കുകൾ.
ഇൗ വർഷം നടക്കേണ്ട ഒളിമ്പിക്സ് 2021ലേക്ക് മാറ്റിവെച്ചെങ്കിലും കോവിഡ് പ്രതിരോധ മരുന്ന് ലഭ്യമാവാതെ നടത്താനാവില്ലെന്ന ആശങ്കകൾക്കിടെയാണ് പ്രസിഡൻറിെൻറ വാക്കുകൾ. ''സ്പോർട്സ് പതുക്കെ തിരിച്ചുവരുകയാണ്. വലിയ മത്സരങ്ങളും സുരക്ഷിതമായി സംഘടിപ്പിച്ചു തുടങ്ങി. '' - തോമസ് ബാഹ് പറഞ്ഞു. പുതുക്കിയ തീയതി പ്രകാരം 2021 ജൂലൈ 23ന് ഒളിമ്പിക്സ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.