മൂഡബിദ്രി (മംഗളൂരു): ഓൾ ഇന്ത്യ അന്തർ സർവകലാശാല അത്ലറ്റിക്സിെൻറ രണ്ടാം ദിനത്തിൽ കേരളത്തിന് ആശ്വാസമായി വെങ്കലം. ട്രിപ്ൾ ജംപിൽ എം.ജിയുടെ ആകാശ് എം. വർഗീസിനാണ് വെങ്കലനേട്ടം. തെൻറ അഞ്ചാം ശ്രമത്തിൽ 15.49 മീറ്റർ പിന്നിട്ടാണ് മെഡൽ സ്വന്തമാക്കിയത്.
കോട്ടയം ചങ്ങനാശ്ശേരി മലയിൽ വീട്ടിൽ വർഗിസ് ജോൺ-സുരേഖ ദമ്പതികളുടെ മകനാണ്. കോതമംഗലം എം.എ കോളജിൽ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയായ ആകാശ് നേരത്തേ പഞ്ചാബിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ സ്വർണം നേടിയിരുന്നു. എം.എ. ജോർജ് ആണ് പരിശീലകൻ.
മുംബൈ സർവകലാശാലയിലെ കൃഷ്ണ സിങ്ങിനാണ് (15.84 മീറ്റർ) ട്രിപ്ൽ ജംപിൽ സ്വർണം. ഭാരതിദാസൻ സർവകലാശാലയിലെ ടി. സെൽവപ്രഭു (15.73) വെള്ളിയും നേടി. വ്യാഴാഴ്ച നടക്കുന്ന പോൾവാൾട്ടിൽ എം.ജിയുടെ എ.കെ. സിദ്ധാർഥ്, ഗോഡ്വൻ ഡാമിയൻ എന്നിവരിലാണ് കേരളത്തിെൻറ അടുത്ത പ്രതീക്ഷ. നൂറു മീറ്ററിൽ ബാംഗ്ലൂർ സർവകലാശാലയുടെ ശശികാന്തിനാണ് (10.47 സെക്കൻഡ്) സ്വർണം. ഭുവനേശ്വർ കിറ്റ് സർവകലാശാലയിലെ അംലൻ ബോർഹൈയിൻ (10.50) വെള്ളിയും ഭാരതീയാർ സർവകലാശാലയിലെ തമിലരസു (10.51) വെങ്കലവും നേടി.
1500 മീറ്ററില്‍ അമൃത്സര്‍ ഗുരുനാനാക്ദേവ് സര്‍വകലാശാലയുടെ ഹരീന്ദര്‍ കുമാർ മീറ്റ് റെക്കോഡോടെ (3.43.97 മിനിറ്റ്) സ്വർണം നേടി. 2018ല്‍ കേരള സര്‍വകലാശാലയുടെ അഭിനന്ദ് സുന്ദര്‍ സ്ഥാപിച്ച റെക്കോഡാണ് (3.49.55) ഹരീന്ദര്‍ ഭേദിച്ചത്.
20 കി.മീ നടത്തത്തില്‍ പഞ്ചാബി സര്‍വകലാശാലയുടെ അക്ഷ്ദീപ് സിങ് (1.26.09.08) മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. മാംഗ്ലൂർ സര്‍വകലാശാലയുടെ പരംജീത് സിങ് (1.26.39.15) വെള്ളി നേടി. മാംഗ്ലൂർ വാഴ്സിറ്റിയുടെ ഹര്ദീപിനാണ് വെങ്കലം (1.27.13.89).
ഹൈജംപില്‍ ഗ്വാര ലൗലി വാഴ്സിറ്റിയിലെ കൗസ്തുഭ ജെയ്സ് (2.11) സ്വര്‍ണവും ഗുണ്ടൂര്‍ ആചാര്യ നാഗാര്ജുനയിലെ എസ്.പെദ്കമരാജു(2.11) വെള്ളിയും നേടി. ഇരുവരും ഒരേ ഉയരം പിന്നിട്ടപ്പോള്‍ കുറഞ്ഞശ്രമങ്ങളിലെ നേട്ടം കണക്കിലെടുത്താണ് വിജയികളെ പ്രഖ്യാപിച്ചത്.
400 മീറ്ററിൽ നിധിൻകുമാറിനാണ് (ചരൺസിങ് വാഴ്സിറ്റി-47.28) സ്വർണം. നിഹാൽ ജോൽ (മാംഗ്ലൂർ വാഴ്സിറ്റി-47.42) വെള്ളിയും എസ്. സുരന്ദർ (ഭാരതീയാർ -47.49) വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.