പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് മടങ്ങി വരാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ പേസ് ബൗളർ മുഹമ്മദ് ഷമി. 13ാം തിയ്യതി രഞ്ജി ട്രോഫിയിൽ ബംഗാളും മധ്യപ്രദേശും ഏറ്റുമുട്ടുന്ന മത്സരത്തിലാണ് താരം കളത്തിൽ ഇറങ്ങുക.
2023ൽ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആങ്കിളിന് പരിക്കേറ്റതിന് ശേഷം ക്രിക്കറ്റ് ഫീൽഡിൽ നിന്നും ഒരു വർഷത്തോളമായി വിട്ടുനിൽക്കുകയായിരുന്നു ഷമി. സർജറിക്ക് വിധേയനായ താരം പിന്നീട് നാഷണൽ ക്രിക്കറ്റ് അക്കാദമയിൽ വിശ്രമത്തിലായിരുന്നു. തുടയിലെ വീക്കം കാരണം താരത്തിന്‍റെ വിശ്രമ കാലാവധി കൂടുകയായിരുന്നു.
ന്യൂസിലാൻഡിനെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ഷമി ഇന്ത്യൻ ടീമിന്‍റെ അസിസ്റ്റന്റ് കോച്ചിന് ബോൾ ചെയ്തിരുന്നു. മികച്ച താളത്തിലായിരുന്നു അദ്ദേഹത്തെ കണ്ടത്. എന്നാൽ രഞ്ജിയിലെ ആദ്യ കുറച്ച് മത്സരങ്ങൾ ഷമിക്ക് കളിക്കാൻ സാധിച്ചില്ല. എന്നാൽ ഇപ്പോഴിതാ താരം ഫീൽഡിലേക്ക് മടങ്ങിവരുന്നതിനെ സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ.
'കഴിഞ്ഞ ലോകകപ്പിന് ശേഷം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന ഷമി മധ്യപ്രദേശിനെതിരെയുള്ള ബംഗാളിന്‍റെ പ്രധാന പേസറായി കളിച്ചേക്കും. അദ്ദേഹത്തിന്‍റെ വരവ് ടീമിന് കളിക്കളത്തിന് അകത്തും പുറത്തും ടീമിന്‍റെ മൊറാലിറ്റി ഉയർത്തും, ഇത് രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ടിലേക്ക് കടക്കാൻ സഹായിച്ചേക്കും,' ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പുറത്തുവിട്ട സ്റ്റേറ്റമെന്‍റിൽ പറയുന്നു.
ഗ്രൂപ്പ് സിയിൽ എട്ട് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ബംഗാൾ നിലവിൽ. അവസാനത്തെ മത്സരത്തിൽ കർണാടകയെ തകർത്താണ് ബംഗാളിന്‍റെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.