ദുബൈ: ഓട്ടവും സൈക്ലിങും നീന്തലും സമ്മേളിക്കുന്ന അയൺമാൻ ദുബൈ 70.3 ചാമ്പ്യൻഷിപ്പിൽ ബെൽജിയം താരം മാർട്ടിൻ വാൻ റീലും ജർമനിയുടെ ലോറ ഫിലിപ്പും ഒന്നാമതെത്തി. അയൺമാനിൽ ഫിനിഷ് ചെയ്യുന്ന ആദ്യ വനിതയാണ് ലോറ. മൂന്ന് മണിക്കൂർ 26 മിനിറ്റ് 06 സെക്കൻഡിലാണ് വാൻ റീൽ ഫിനിഷ് ചെയ്തത്.
91 കിലോമീറ്റർ സൈക്ലിങ് 1.53 മണിക്കൂർ കൊണ്ട് ചവിട്ടിയെത്തിയ വാൻ റീൽ 21 കിലോമീറ്റർ 1.07 മണിക്കൂർ കൊണ്ട് ഓടിതീർത്തു. 1.9 കിലോമീറ്റർ നീന്തൽ 22.49 മിനിറ്റിലാണ് നീന്തിക്കയറിയത്. ഡാനിയൽ ബീക്കഗാർഡ് രണ്ടാമതും പിയെർ ലി കൊറെ മൂന്നാമതുമെത്തി. 3.53.03 മണിക്കൂറിലാണ് ലോറ ഫിലിപ്പിന്‍റെ ഫിനിഷ്. ഓട്ടം 1.19.31 മണിക്കൂറിലും സൈക്ലിങ് 2.04.52 മണിക്കൂറിലും നീന്തൽ 26.28 മിനിറ്റിലുമാണ് ലോറ ഫിനിഷ് ചെയ്തത്.
ഡാനിയേല റെയ്ഫ് രണ്ടാമതും ലോട്ടീ ലൂകാസ് മൂന്നാമതുമെത്തി. 2500ഓളം പേരാണ് അയൺമാനിൽ പങ്കെടുത്തത്. നിരവധി മലയാളികളും പങ്കെടുത്തിരുന്നു. മലയാളികളുടെ കായിക കൂട്ടായ്മയായ കേരള റൈഡേഴ്സിന്‍റെ താരങ്ങളും അണിനിരന്നു. മത്സരം നടന്ന വിവിധ ഭാഗങ്ങളിൽ ഗതാഗത തടസമുണ്ടായിരുന്നു. രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് മത്സരം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.