സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ടാം ജയത്തിനായുള്ള ഡി. ഗുകേഷിന്റെയും ഡിങ് ലിറെന്റെയും കാത്തിരിപ്പ് തുടരുന്നു.
അഞ്ചു മണിക്കൂർ 20 മിനിറ്റ് നീണ്ട ഏഴാം ഗെയിമും സമനിലയിൽ പിരിഞ്ഞു. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഗുകേഷും നിലവിലെ ചാമ്പ്യൻ ലിറെനും 3.5 വീതം പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. തുടർച്ചയായ നാലാം ഗെയിമാണ് സമനിലയിൽ പിരിയുന്നത്. വ്യക്തമായ മുൻതൂക്കത്തോടെ കളിച്ച് ജയിക്കാമായിരുന്ന മത്സരം കൈവിടുകയായിരുന്നു ഗുകേഷ്.
ആദ്യ റൗണ്ടിൽ വെള്ളക്കരുക്കളുമായി ഇറങ്ങിയ ഗുകേഷിനെതിരെ ചൈനക്കാരൻ ലിറെൻ ജയത്തോടെ തുടങ്ങിയിരുന്നു. രണ്ടാം ഗെയിമിൽ തിരിച്ചുവന്ന ചെന്നൈ സ്വദേശി സമനില പിടിച്ചു.
മൂന്നാം റൗണ്ടിൽ വിജയവും നേടിയതോടെ 18കാരൻ ഗുകേഷ് ലോക ചാമ്പ്യനൊപ്പമെത്തി. എന്നാൽ, പിന്നീടുള്ള മത്സരങ്ങളെല്ലാം സമനിലയിലായി. 14 റൗണ്ടാണ് ആകെയുള്ളത്. ആദ്യം 7.5 പോയന്റ് നേടുന്നയാൾ ജേതാവും. 14 റൗണ്ട് കഴിയുമ്പോഴും ഒപ്പത്തിനൊപ്പമാണെങ്കിൽ ടൈ ബ്രേക്കറിലേക്ക് നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.