ലോക ചെസ് ചാമ്പ്യൻഷിപ്പ്; എട്ടാം റൗണ്ടും സമനിലയിൽ അവസാനിച്ചു

സിം​ഗ​പ്പു​ർ: ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സ​മ​നി​ല​ക്ക​ളി​ക്ക് മാ​റ്റ​മി​ല്ല. നി​ല​വി​ലെ ചാ​മ്പ്യ​ൻ ചൈ​ന​യു​ടെ ഡി​ങ് ലി​റെ​നും ഇ​ന്ത്യ​ൻ ച​ല​ഞ്ച​ർ ഡി. ​ഗു​കേ​ഷും ത​മ്മി​ലെ എ​ട്ടാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ഇ​രു​വ​രും പോ‍യ​ന്റ് പ​ങ്കി​ട്ടു.

തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ഗെ​യി​മാ​ണ് തു​ല്യ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​തോ​ടെ ലി​റെ​നും ഗു​കേ​ഷി​നും നാ​ലു​വീ​തം പോ​യ​ന്റാ​യി. നാ​ല​ു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട​പോ​രാ​ട്ട​ത്തി​ലെ 51ാം നീ​ക്ക​ത്തി​ലാ​ണ് സ​മ​നി​ല സ​മ്മ​തി​ച്ച​ത്. ഒ​മ്പ​താം റൗ​ണ്ട് വ്യാ​ഴാ​ഴ്ച ന​ട​ക്കും.

വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യാ​ണ് ബു​ധ​നാ​ഴ്ച 18കാ​ര​ൻ ഗു​കേ​ഷ് ക​ളി​ച്ച​ത്. ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റി​യെ​ങ്കി​ലും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ​പ്പോ​ലെ ഇ​ട​ക്ക് മു​ൻ​തൂ​ക്കം പി​ടി​ച്ച ഗു​കേ​ഷി​ന് പ​ക്ഷേ, അ​തു നി​ല​നി​ർ​ത്താ​നാ​യി​ല്ല. എ​ട്ടി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഫ​ല​മു​ണ്ടാ​യ​ത്. ആ​ദ്യ​ത്തേ​തി​ൽ ലി​റെ​നും മൂ​ന്നാ​മ​ത്തേ​തി​ൽ ഗു​കേ​ഷും ജ​യി​ച്ചു. ആ​ദ്യം 7.5 പോ​യ​ന്റ് നേ​ടു​ന്ന​യാ​ളാ​ണ് ലോ​ക ചാ​മ്പ്യ​നാ​വു​ക. ഇ​തി​ന് 3.5 പോ​യ​ന്റ് അ​ക​ലെ​യാ​ണ് ഇ​രു​വ​രും.

കെ. ​ര​ത്നാ​ക​ര​ൻ (ഇ​ന്റ​ർനാ​ഷ​ന​ൽ മാ​സ്റ്റ​ർ)

വെ​ള്ള​ക്ക​രു​ക്ക​ൾ വെ​ച്ച് ഇം​ഗ്ലീ​ഷ് ഓ​പ്പ​ണി​ങ്ങി​ൽ ആ​ണ് എ​ട്ടാം ഗെ​യി​മി​ൽ ഡി​ങ് ലി​റെ​ൻ തു​ട​ങ്ങി​യ​ത്. 21 നീ​ക്ക​ങ്ങ​ൾ വ​രെ ര​ണ്ടു പേ​രും ഒ​പ്പ​ത്തി​നൊ​പ്പം ആ​യി​രു​ന്നു. എ​ന്നാ​ൽ 22ാം നീ​ക്ക​ത്തി​ൽ ഡി​ങ്ങി​ന്റെ ക​ണ​ക്കു കൂ​ട്ട​ൽ ചെ​റു​താ​യ് പി​ഴ​ച്ചു. ഗു​കേ​ഷി​ന്റെ ബി ​ഫ​യ​ലി​ലെ കാ​ലാ​ൾ അ​ഞ്ചാ​മ​ത്തെ ക​ള​ത്തി​ലേ​ക്കു വെ​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ടി ഒ​റ്റ​നോ​ട്ട​ത്തി​ൽ മി​ക​ച്ച നീ​ക്കം എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന റൂ​ക് ബി1 ​നീ​ക്കം ലി​റെ​ൻ ന​ട​ത്തി.

ഗു​കേ​ഷ് ത​ന്റെ ബി ​ഫ​യ​ലി​ലെ​ക​ലാ​ളി​നെ അ​ഞ്ചാ​മ​ത്തെ ക​ള​ത്തി​ലേ​ക്കു വെ​ച്ച് പ്ര​ത്യ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. 25ാം നീ​ക്ക​ത്തി​ൽ ഒ​രു ക​ലാ​ളി​ന്റെ ലീ​ഡും വി​ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​തൂ​ക്ക​വും ല​ഭി​ച്ചെ​ങ്കി​ലും തൊ​ട്ട​ടു​ത്ത​തി​ൽ ത​ന്നെ ഗു​കേ​ഷി​ന് പി​ഴ​ച്ചു.

ത​ന്റെ ഡി ​ക​ള​ത്തി​ലെ കു​തി​ര​യെ സി5 ​ക​ള​ത്തി​ൽ വെ​ക്കു​ന്ന​തി​നു പ​ക​രം എ ​ക​ള​ത്തി​ലെ കു​തി​ര​യെ ക​ളി​ച്ച​തോ​ടെ ഗു​കേ​ഷി​ന്റെ മു​ൻ‌​തൂ​ക്കം ന​ഷ്ട​പ്പെ​ട്ടു. തൊ​ട്ട​ടു​ത്ത നീ​ക്ക​ങ്ങ​ളി​ൽ പാ​ളി​ച്ച പ​റ്റി​യ​തോ​ടെ ലി​റെ​ൻ ക​ളി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. 32ാം നീ​ക്ക​ത്തി​ൽ ഗു​കേ​ഷി​ന് എ​ക്സ്ചേ​ഞ്ച് ന​ഷ്ട​പ്പെ​ട്ടു.

മി​ക​ച്ച പൊ​സി​ഷ​ൻ ക​യ്യി​ൽ ഉ​ണ്ടാ​യി​രി​ന്നി​ട്ടും ലി​റെ​ൻ സ​മ​നി​ല​ക്ക്‌ വേ​ണ്ടി നീ​ക്ക​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 42ാം നീ​ക്ക​ത്തി​ൽ ഗു​കേ​ഷ് ത​ന്റെ ക്വീ​നി​നെ ജി2 ​ക​ള​ത്തി​ലേ​ക്കു വെ​ച്ചി​രു​ന്നേ​ൽ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞേ​നെ. എ​ന്നാ​ൽ ഗു​കേ​ഷ് മു​ൻ ക​ളി​ക​ളി​ലെ പോ​ലെ ത​ന്നെ സ​മ​നി​ല നി​ര​സി​ച്ചു കൊ​ണ്ട് ക​ളി തു​ട​രു​യാ​ത്സ​യി​രു​ന്നു. 51ാം നീ​ക്ക​ത്തി​ൽ ഓ​പ്പോ​സി​റ്റ് ക​ള​ർ ബി​ഷ​പ്പ് വ​ന്ന​തോ​ടെ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Tags:    
News Summary - World Chess Championship; The eighth round also ended in a draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.