വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്നും പിന്മാറി. ആഗസ്റ്റ് 13ന് കാൽ മുട്ടിനേറ്റ പരി​ക്കി​നെ തുടർന്നാണ് അവരുടെ പിന്മാറ്റം. താൻ ശസ്ത്രക്രിയക്ക് വിധേയയാകുമെന്നും വിനേഷ് ഫോഗട്ട് അറിയിച്ചു.

ദിവസങ്ങൾക്ക് മുമ്പ് പരിശീലനത്തിനിടെ എന്റെ കാൽ മുട്ടിന് പരിക്കേറ്റിരുന്നു. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആഗസ്റ്റ് 17ന് താൻ ശസ്ത്രക്രിയക്ക് വിധേയമാവുമെന്നും വിനേഷ് പറഞ്ഞു. വിനേഷിന് പകരം അന്തിം പാൻഗാലിനെ 53 കിലോ വിഭാഗത്തിൽ ഏഷ്യൻ ഗെയിംസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2018 ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേത്രിയാണ് വിനേഷ് ഫോഗട്ട്. ഗ്വാൻഷുവിൽ നടക്കുന്ന ഗെയിംസിൽ പ​ങ്കെടുക്കാൻ കഴിയാത്തത് വിനേഷ് ഫോഗട്ടിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.

ആരാധകരുടെ പിന്തുണ തുടർന്നും തനിക്ക് വേണമെന്ന് വിനേഷ് ഫോഗട്ട് അഭ്യർഥിച്ചു. വൈകാതെ തിരിച്ചെത്തി പാരീസ് ഒളിമ്പിക്സിനുള്ള ഒരുക്കം തുടങ്ങുമെന്നും ആരാധകരുടെ പിന്തുണയാണ് തന്റെ കരുത്തെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.ലോകചാമ്പ്യൻഷിപ്പിൽ പ​ങ്കെടുക്കാനും വിനേഷ് ഫോഗട്ടിന് സാധിക്കില്ല. ചാമ്പ്യൻഷിപ്പിന്റെ ട്രയൽസ് ആഗസ്റ്റ് 25നും 26നുമാണ് നടക്കുന്നത്.

Tags:    
News Summary - Wrestler Vinesh Phogat out of Asian Games 2023 due to knee injury, replacement named

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.