'നോൺ ബൈനറി' അത്ലെറ്റിനെ 'അവൾ' എന്ന് അഡ്രസ് ചെയ്ത് കമന്‍റേറ്റർ; അപ്പോൾ തന്നെ തിരുത്തി സഹ കമന്‍റേറ്റർ

പാരിസ്: പാരിസ് ഒളിമ്പിക്സിൽ വീണ്ടും ജെൻഡർ പ്രശ്നം. അമേരിക്കൻ 'നോൺ ബൈനറി' അത്ലെറ്റിനെ തെറ്റായ സർവനാമത്തിൽ അഡ്രസ് ചെയ്തു. അമേരിക്കൻ ഷോട്ട് പുട്ടറായ റേവൻ സോണ്ടേഴ്സിനെയാണ് ഒരു ബി.ബി.സി. അവതാരകൻ തെറ്റായി അഭിസംബോധന ചെയ്തത്. നോൺ ബൈനറി ആളുകളെ പൊതുവെ അവൾ എന്നോ അവൻ എന്നോ അഡ്രസ് ചെയ്യാറില്ല, എന്നാൽ ഇവിടെ സോണ്ടേഴ്സിനെ തുടർച്ചയായി അവൾ എന്ന് അഭിസംബോധന ചെയ്തപ്പോൾ മറ്റൊരു അവതാരക ഇത് തിരുത്തുകയായിരുന്നു.

സ്ത്രീയെന്നൊ പുരുഷനെന്നോ മനസിലാക്കാൻ അല്ലെങ്കിൽ സ്ഥിരീകരിക്കാൻ സാധിക്കാത്തവരാണ് നോൺ ബൈനറി ആളുകൾ. 'അവർ' എന്നാണ് പൊതുവെ ബൈനറി അല്ലാത്തവരെ അഡ്രസ് ചെയ്യുക. പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ ഷോട്ട്പുട്ടിൽ യോഗ്യത റൗണ്ടിൽ മത്സരിക്കുകയായിരുന്നു താരം. ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ സോണ്ടേഴ്‌സ്, അവരുടെ മുഖം മറയ്ക്കുന്ന ഒരു മാസ്‌ക് ധരിച്ചിരുന്നു. ബി.ബി.സിയുടെ ഒളിമ്പിക്സ് കമന്‍റേറ്റർ സ്റ്റീവ് ബാക്ലെ സോണ്ടേഴ്സിനെ 'അവൾ' എന്ന് അഡ്രസ് ചെയ്തുകൊണ്ടായിരുന്നു സംസാരിച്ചത്. എന്നാൽ മറ്റൊരു കമന്റേറ്ററായ ജാസ്മിൻ സോയേർസ് അദ്ദേഹത്തെ തിരുത്തുകയായിരുന്നു.

സോണ്ടേവ്സിനെ അവൾ എന്ന് വിളിക്കാൻ സാധിക്കില്ലെന്നും അവർ നോൺ ബൈനറിയാണെന്നും ജാസ്മിൻ ലൈവിൽ തന്നെ പറഞ്ഞുകൊണ്ട് തന്‍റെ സഹ കമന്റേറ്ററെ തിരുത്തി. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. എക്സിൽ ഇത് പോസ്റ്റ് ചെയ്ത ജെയിംസ് എസ്സെസ്സ് എന്ന ഹാൻഡിലിൽ 'അവർ ഒരു സ്തീ അല്ലെങ്കിൽ എന്തിനാണ് വനിത താരങ്ങളുടെ മത്സരത്തിൽ പങ്കെടുക്കുന്നത്' എന്ന് ക്യാപ്ഷൻ നൽകിയിട്ടുണ്ട്. 



Tags:    
News Summary - A non binary athlete from USA was pronounced as she/her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-09 04:27 GMT