തിരുവനന്തപുരം: 2024 പാരിസ് ഒളിമ്പിക്സിനോട് അനുബന്ധിച്ച് വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ഒളിമ്പിക് ആഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നടന്ന ‘ഒളിമ്പിക് റൺ’ കൂട്ടയോട്ടം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറ് പദ്മിനി തോമസ് ഉൽഘാടനം ചെയ്തു. സ്കൂളിലെ അറുനൂറോളം കുട്ടികളും അധ്യാപകരും ഒളിമ്പിക് റണിന്‍റെ ഭാഗമായി.
രാവിലെ സ്കൂളിൽ നിന്ന് ആരംഭിച്ച കൂട്ട ഓട്ടം അത്‌ലറ്റും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറ് പദ്മിനി തോമസ് ഉൽഘാടനം ചെയ്തു. സ്കൂളിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം ഇടപഴഞ്ഞി വഴി തിരികെ സ്കൂളിൽ എത്തിച്ചേർന്നു. ഒളിമ്പിക് ചരിത്രം വിളിച്ചോതുന്ന പ്രദർശനം, ഫ്ലാഷ്മോബ് ,ക്വിസ് മത്സരങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു . ചടങ്ങിൽ വാർഡ് കൗൺസിലർ ഷീജ മധു അധ്യക്ഷത വഹിച്ചു സ്കൂൾ ഡയറക്ടർ സിസ്റ്റർ റെനീറ്റ, സ്കൂൾ പ്രിൻസിപ്പൽ എം.അഞ്ജന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.