പാരിസ്: ഒളിമ്പിക്സ് ആരംഭിക്കാൻ അഞ്ച് നാൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യൻ താരങ്ങൾ ഗെയിംസ് വില്ലേജിൽ എത്തിത്തുടങ്ങി. അമ്പെയ്ത്ത്, തുഴച്ചിൽ താരങ്ങളാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. ഇവർ വെള്ളിയാഴ്ച എത്തിയതായി ദൗത്യസംഘത്തലവൻ ഗഗൻ നാരംഗ് അറിയിച്ചു. ശനിയാഴ്ച പുരുഷ ഹോക്കി സംഘവും എത്തും. ഗെയിംസ് വില്ലേജിൽ സൗകര്യങ്ങൾ പരിശോധിച്ചതായും താരങ്ങൾ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിങ്ങിൽ രാജ്യത്തിന് ഒളിമ്പിക് മെഡൽ സമ്മാനിച്ച നാരംഗ് വ്യാഴാഴ്ചതന്നെ വില്ലേജിലെത്തിയിരുന്നു.
‘ഇന്ത്യൻ ടീമിലെ മെഡൽ മത്സരാർഥികളുടെ എണ്ണം വർധിച്ച് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അത്ലറ്റുകൾക്കെതിരെ തുല്യരാകാൻ മാത്രമല്ല, മറികടക്കാനും നമ്മുടെ സംഘത്തിലെ ഓരോ കായികതാരത്തിനും കഴിവുണ്ട്. രാജ്യത്തിന് ബഹുമതികൾ കൊണ്ടുവരിക. ശക്തമായ ഒരു സംഘം ഇന്ത്യയെ ഹോട്ട് സീറ്റിൽ എത്തിക്കുന്നു.’-നാരംഗ് തുടർന്നു. ഹോക്കി ടീമിന്റെ അന്തിമ പരിശീലനം നെതർലൻഡ്സിലായിരുന്നു. അവിടെനിന്നാണ് പാരിസിലേക്ക് പറക്കുന്നത്. ഇക്കുറി 117 താരങ്ങൾ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.