ഇന്ത്യയുടെ ഹൃദയം കവർന്ന് അർജുൻ; ഷൂട്ടിങ്ങിൽ ഐതിഹാസിക പ്രകടനം കാഴ്ചവെച്ച് മടക്കം

പാരിസ്: പാരിസ് ഒളിമ്പ്കിസിൽ തലനാരിഴയ്ക്ക് ഇന്ത്യക്ക് രണ്ടാം മെഡൽ നഷ്ടമായി. പുരുഷൻമാരുടെ 10 മീറ്റർ എ‍യർ റൈഫിളിലാണഅ ഇന്ത്യക്ക് മെഡൽ നഷ്ടമായത്. ഇന്ത്യയുടെ അർജുൻ ബബുതയാണ് ഐതിഹാസിക പോരാട്ടം നടത്തി നാലാം സ്ഥാനത്ത് എത്തിയത്. 208.4 പോയന്റാണ് താരം ആകെ നേടിയത്. തുടക്കത്തിൽ രണ്ടാമതുണ്ടായിരുന്ന അർജുൻ 13-ാം ഷോട്ട് ചെറുതായി പാളിയത് അർജുന് തിരിച്ചടിയായി. 252.2 പോയന്റുകളുമായി ഒളിമ്പിക്സ് റെക്കോഡിട്ട ചൈനയുടെ ഷെങ് ലിയോഹോയ് ആണ് സ്വർണം കരസ്തമാക്കിയത്. സ്വീഡന്‍റെ വിക്‌ടര്‍ ലിന്‍ഡ്‌ഗ്രെന്‍ 251.4 പോയിന്‍റുമായി വെള്ളിയും ക്രൊയേഷ്യയുടെ മിരാന്‍ മരിസിച് 230 പോയിന്‍റുമായി വെങ്കലവും നേടി. നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ ഷൂട്ടറാണ് അർജുൻ ബബുത. ഐതിഹാസക പോരാട്ടം! ഒടുവിൽ നാലാമത് ഷൂട്ടിങ് റേഞ്ചിൽ മനം കവർന്ന് അർജുൻ ബബുത

Tags:    
News Summary - Arjun Babutha finishes nin 4th place in paris olympics shooting range

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.