പാരിസ്: പാരിസ് ഒളിമ്പിക്സ് വനിതകളുടെ ഫ്രീസ്റ്റൈൽ 50 കിലോ ഗുസ്തി ഫൈനലിൽ പ്രവേശിച്ച വിനേഷ് ഫൊഗാട്ടിനെ വാനോളം പുകഴ്ത്തി ബജ്രംഗ് പൂനിയ. 2020 ടോക്കിയൊ ഒളിമ്പിക്സ് മെഡൽ വിന്നറാണ് ബജ്രംഗ് പൂനിയ. ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ സമരം ചെയ്യുവാൻ വിനേഷിനൊപ്പം പൂനിയയുമുണ്ടായിരുന്നു.
പാരിസ് ഒളിമ്പിക്സിൽ മെഡൽ ഉറപ്പിച്ച വിനേഷിനോട് രാജ്യം ചെയ്തത് മറക്കില്ല എന്ന് ഓർമിപ്പിക്കുകയാണ് പൂനിയ. ഇന്ത്യക്ക് വേണ്ടി ഗുസ്തി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ വനിത താരമാണ് വിനേഷ്. ഇവരെല്ലാം ഇന്ത്യയുടെ മക്കളാണെന്നും അവരുടെ പാതയിൽ മുള്ളുകൊണ്ട് നിറച്ചവർ ഇനി അതിനൊന്ന് ഭയക്കുമെന്നും പൂനിയ എക്സിൽ കുറിച്ചു.
' അവർ രാജ്യത്തിന്‍റെ പെൺമക്കളാണ്, എന്നും രാജ്യത്തിനായി വിജയം മാത്രം കൊണ്ടുവന്നവർ. അവരുടെ പാതയിൽ മുള്ള് വെക്കാൻ നിൽക്കുന്നവർ അവരിൽ നിന്നും തന്നെ പാഠം പഠിക്കും, ഭാവിയിൽ അവരുടെ വഴി തടസ്സമുണ്ടാക്കാൻ എല്ലവരുമൊന്ന് ഭയക്കും,' ബജ്രംഗ് പുനിയ എക്സിൽ കുറിച്ചു.
പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ ജപ്പാന്‍റെ യുയു സുസാകിയെ വീഴ്ത്തിയാണ് വിനേഷ് ക്വാർട്ടറിലേക്ക് കടന്നത്. പിന്നീട് ക്വാർട്ടറിൽ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ നേട്ടക്കാരി ഒക്സാന ലിവാച്ചിനെയും സെമി ഫൈനലിൽ ക്യൂബയുടെ യെസ്നീലിസ് ഗുസ്മാനെയും തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.