ഡ്രോൺ വിവാദം; കാനഡ വനിത ടീം കോച്ചിനെ പുറത്താക്കി

പാരിസ്: ഒളിമ്പിക്സ് വനിത ഫുട്ബാളിൽ ഗ്രൂപ് ഘട്ടത്തിലെ ആദ്യ എതിരാളികളായ ന്യൂസിലൻഡ് ടീം പരിശീലിക്കുന്ന മൈതാനത്തിന് മുകളിൽ ഡ്രോൺ പറത്തി വിവാദത്തിൽപെട്ട കാനഡ വനിത ടീമിൽ നടപടികൾ തുടരുന്നു. ടീം കോച്ച് ബെവ് പ്രീസ്റ്റ്മാനെ ഇനിയുള്ള മത്സരങ്ങളിൽനിന്ന് പുറത്താക്കി.

അസിസ്റ്റന്റ് കോച്ച് ആൻഡി സ്പെൻസിനാകും ചുമതല. രണ്ട് ഒഫിഷ്യലുകളെ നേരത്തേ ടീം പറഞ്ഞുവിട്ടിരുന്നു. ന്യൂസിലൻഡുമായി മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പാണ് പരിശീലനം നടത്തുന്ന വേദിക്ക് മുകളിൽ കാനഡ ഡ്രോൺ പറത്തിയത്. വിവാദമായതോടെ ടീം മാപ്പുചോദിച്ചു. ഒഫിഷ്യലുകളെ അന്നേ ദിവസം കാനഡയിലേക്ക് മടക്കി അയച്ചതിന് പിറകെയാണ് കോച്ചിനെയും മാറ്റിയത്.

കളി 2-1ന് കാനഡ ജയിച്ചിരുന്നു. 2020മുതൽ വനിത ടീം പരിശീലകയാണ് പ്രീസ്റ്റ്മാൻ. 2021ലെ ഒളിമ്പിക്സിൽ സ്വർണമെഡൽ ജേതാക്കളായ കാനഡ പക്ഷേ, കഴിഞ്ഞ വർഷം ലോകകപ്പിൽ യോഗ്യത ഘട്ടത്തിൽ പുറത്തായി.

Tags:    
News Summary - Canada Coach Dismissed From Olympics Amid Drone Scandal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.