പാരിസ്: ഒളിമ്പിക്സിലെ ആദ്യ സ്വർണം ചൈനക്ക്. 10 മീറ്റർ മിക്സഡ് റൈഫിളിൽ ഹുയാങ് യൂറ്റിങ്-ഷെങ് ലിഹാവോ ടീം ദക്ഷിണ കൊറിയയുടെ കിം ജിഹ്യോൻ-പാർക് ഹാജുൻ സംഘത്തെ 16-12ന് ഫൈനലിൽ തോൽപിച്ച് ജേതാക്കളായി.
വെങ്കല മെഡൽ മത്സരത്തിൽ കസാഖ്സ്താന്റെ അലക്സാൻഡ്ര ലൈ -ഇസ് ലാം സത്പയേവ് ടീം ജർമനിയുടെ മാക്സിമിലിയൻ ഉൾബ്രിച്-അന്ന ജാൻസെൻ സംഘത്തെ 17-5നും പരാജയപ്പെടുത്തി.
പാരിസ്: കന്നി ഒളിമ്പിക്സിനെത്തിയ ഹർമീത് ദേശായി ടേബ്ൾ ടെന്നിസിൽ ജയത്തോടെ രണ്ടാം റൗണ്ടിൽ. ഒരു ഘട്ടത്തിലും എതിരാളിയാകാനാതെ പോയ ജോർഡൻ താരം സൈദ് അബൂയമാനെ 30 മിനിറ്റിൽ നേരിട്ടുള്ള സെറ്റുകളിലാണ് ഹർമീത് വീഴ്ത്തിയത്. സ്കോർ 11-7 11-9 11-5 11-5. 2018ലും 2022ലും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവാണ് ഹർമീത്. ഇന്ത്യയുടെ വെറ്ററൻ താരം ശരത് കമാൽ ഇന്ന് ഇതേയിനത്തിൽ ഇറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.