പാരിസ്: ഒളിമ്പിക്സ് ടെന്നിസിൽ പുരുഷ സിംഗ്ൾസിൽ ചരിത്ര പോരിന് കളമൊരുങ്ങി. ടെന്നിസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച്ചും സ്പാനിഷ് യുവ താരം കാർലോസ് അൽകാരസും തമ്മിലാണ് റോളങ് ഗാരോസിൽ സ്വർണത്തിനായി ഞായറാഴ്ച ഏറ്റുമുട്ടുക.
ഇരുവർക്കുമിത് കന്നി ഫൈനൽ. സെമി ഫൈനലിൽ ഇറ്റാലിയൻ താരം ലോറൻസോ മസറ്റിയെ 6-4, 6-2 എന്ന സ്കോറിന് കീഴടക്കിയാണ് ടോപ് സീഡായ ദ്യോകോവിച് ആദ്യമായി ഒളിമ്പിക്സ് ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം, കാനഡയുടെ ഫെലിക്സ് ഓഗറിനെ 6-1, 6-1 എന്ന സ്കോറിന് അനായാസം മറികടന്ന് അൽകാരസുമെത്തി. 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ തിളക്കമുള്ള ദ്യോകോയുടെ ലക്ഷ്യം കരിയറിലെ ആദ്യ ഒളിമ്പിക്സ് സ്വർണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.