ഒളിമ്പിക്സിന്റെ ചിഹ്നമാണ് ഒളിമ്പിക് വളയങ്ങൾ. ഒളിമ്പിക് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പിയറി ഡി കൂബർട്ടിൻ ആദ്യമായി സൃഷ്ടിച്ച രൂപകൽപനയെ അടിസ്ഥാനമാക്കിയുള്ള ലോക മഹാ കായികോത്സവത്തിന്റെ ആഗോള പ്രാതിനിധ്യമായി തുടരുന്നു. വലത്തോട്ട് നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് എന്നീ നിറങ്ങളിൽ പരസ്പരം ബന്ധിപ്പിച്ചവയാണ് വളയങ്ങൾ. ഐക്യത്തിന്റെ പ്രതീകമായി ഇവ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓഷ്യാന, അമേരിക്കൻ വൻകരകളെ പ്രതിനിധാനം ചെയ്യുന്നു. 1913ൽ ആദ്യമായി അവതരിപ്പിച്ച വളയങ്ങൾ 1920ലെ അന്റ്വേർപ് ഗെയിംസിലൂടെയാണ് ഒളിമ്പിക്സിൽ അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.