ആൾക്കാരെ ബുള്ളി ചെയ്യുന്നതും അവർക്കെതിരെ വിദ്വേഷ പ്രചാരണം നടത്തും നിർത്താൻ ആഹ്വാനം ചെയ്ത് അൽജീരിയൻ ബോക്സിങ് താരം ഇമാനെ ഖെലിഫ്. ജെൻഡർ വിവാദവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ ഒരുപാട് വിദ്വേശ കമന്റുകളും വെറുപ്പുണ്ടാക്കുന്ന തരത്തിലുള്ള വാക്കുകളം സോഷ്യൽ മീഡിയയിലും പുറത്തും സജീവമായിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്നുകൊണ്ട് താരം ബോക്സിങ്ങിന്‍റെ സെമി ഫൈനലിൽ കടന്നിട്ടുണ്ട്.
ലോകത്ത് എല്ലാവരോടും കൂടി പറയാനുള്ളത് അത്ലെറ്റുകളെ ബുള്ളി ചെയ്യുന്നത് നിർത്താനാണെന്നും അത് അവരെ ഒരുപാട് ബാധിക്കുമെന്നും ഇമാനെ പറഞ്ഞു.
' ഒളിമ്പിക്സിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ലോകത്തിലെ എല്ലാവരോടും കൂടെ എനിക്ക് പറയാനുള്ളത്, നിങ്ങൾ അത്ലെറ്റുകളെ ബുള്ളി ചെയ്യുന്നത് നിർത്തണം, കാരണം അതിന് വേറൊരു മോശം വശം കൂടെയുണ്ട്. ആളുകളെ ഇല്ലാതെയാക്കാൻ അതിന് സാധിക്കും, അവരുടെ ചിന്തകളെ, ആത്മവീര്യത്തെ, മനസിനെ എല്ലാം അതിന് ഇല്ലാതാക്കാൻ സാധിക്കും. ആളുകളെ ഭിന്നിപ്പിക്കാനും കാരണമാകും. അതുകൊണ്ട് ഞാൻ പറയുന്നു ബുള്ളിയിങ്ങിൽ നിന്നും നിങ്ങൾ പിൻവാങ്ങുക,' ഇമാനെ പറഞ്ഞു.
'എന്‍റെ വീട്ടുകാരുമായി ആഴ്ചയിൽ രണ്ട് ദിവസം ഞാൻ ബന്ധപ്പെടുന്നുണ്ട്. അവരെ കാര്യമായി ഇതൊന്നും ബാധിച്ചിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ എന്നെ ആലോചിച്ച് വിഷമത്തിലാണ്. ദൈവം ഉദ്ദേശിച്ചാൽ ഈ കഷ്ടപ്പാടുകളെല്ലാം ഗോൾഡ് മെഡലിൽ ചെന്ന് അവസാനിക്കും. അതായിരിക്കും ഏറ്റവും ഇതിനെല്ലാമുള്ള ഏറ്റവും നല്ല മറുപടിയും,' ഇമാനെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.