പാരിസ് ഒളിമ്പിക്സ്; ഇന്ത്യൻ ഹോക്കി ടീം ഇന്നിറങ്ങും, എതിരാളി ന്യൂസിലാൻഡ്

പാരിസ്: ഒളിമ്പിക്സിൽ ഇന്ത്യയുടെ ഹോക്കി ടീം ഇന്ന് കളത്തിലിറങ്ങും. ന്യസിലാൻഡാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 9-നാണ് മത്സരം ആരംഭിക്കുക. അഞ്ച് തവണ ഗോൾഡ് മെഡൽ നേടിയ ഇന്ത്യൻ ടീമിന് തന്നെയാണ് ന്യൂസിലാൻഡിനേക്കാൾ അപ്പർ ഹാൻഡെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഡിഫൻഡിങ് ചാമ്പ്യൻമാരാ‍യ ബെൽജിയം, ആസ്ത്രേലിയ, അർജന്റീന, അയർലാൻഡ് എന്നിവരടങ്ങിയ ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയും ന്യൂസിലാൻഡും. ടോക്കിയൊ ഒളിമ്പിക്സിൽ ബ്രോൺസ് നേടിയ ഇന്ത്യ ഒരുപാട് പ്രതീക്ഷകളുമായാണ് പാരിസിൽ എത്തുന്നത്. സ്പോര്ട്സ് 18, ജിയോ സിനിമ എന്നിവയിൽ മത്സരം തത്സമയം കാണാം.


Tags:    
News Summary - Indian hockey team will face newzealand in paris olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.