പാരിസ്: ഓരോ ഘട്ടത്തിലും ജയപ്രതീക്ഷയിലേക്ക് വില്ല് കുലച്ചിട്ടും അവസാനം മെഡൽ കൈവിട്ട് ധീരജ് ബൊമ്മദേവര- അങ്കിത ഭഗത് മിക്സഡ് ടീം. യു.എസിനോട് തോറ്റാണ് ടീം നാലാമതായത്. ആദ്യം ക്വാർട്ടറിൽ എല്ലാ കാനാലെസ്, പാേബ്ലാ ആച്ച ഗോസാലസ് എന്നിവരടങ്ങിയ സ്പാനിഷ് സഖ്യത്തെ 5-3ന് കടന്ന ടീം സെമിയിലെത്തുകയായിരുന്നു.
ചരിത്രത്തിലാദ്യമായായിരുന്നു ഇൗയിനത്തിൽ ഇന്ത്യ സെമിയിലെത്തുന്നത്. സെമിയിൽ ഇന്ത്യൻ ജോടി കൊറിയക്കെതിരെ ഗംഭീരമായി തുടങ്ങി. ആദ്യ സെറ്റ് ഇന്ത്യ നേടി. കൊറിയക്കെതിരെ അത്യുജ്ജ്വലമായി പിടിച്ചുനിന്ന ശേഷം 6 -2ന് കീഴടങ്ങുകയായിരുന്നു. മനഃസാന്നിധ്യം നഷ്ടപ്പെട്ട് വരുത്തിയ പിഴവുകളാണ് ഫൈനലിനരികെ ലക്ഷ്യം തെറ്റിയത്.
ജർമനിയുമായി രണ്ടാം സെമി തോറ്റെത്തിയ അമേരിക്കയായിരുന്നു വെങ്കല മെഡൽ പോരാട്ടത്തിൽ എതിരാളികൾ. ആദ്യ രണ്ട് സെറ്റും അനായാസം കൈവിട്ട ഇന്ത്യ പക്ഷേ, അടുത്ത സെറ്റ് മനോഹരമായി പിടിച്ചു. എന്നാൽ, നിർണായകമായ നാലാം സെറ്റിൽ കളി പിടിച്ച്‍ യു.എസ് വെങ്കലം നേടി. ഇന്ത്യ ഒരിക്കൽകൂടി നാലാം സ്ഥാനവുമായി മടങ്ങുകയും ചെയ്തു. ജർമനിയെ തോൽപ്പിച്ച കൊറിയ സ്വർണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.