പാരിസ്: അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷ വർധിപ്പിച്ച് ഇന്ത്യ. ആർച്ചറി മിക്സഡ് ടീം ഇവന്റിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ താരങ്ങളായ അങ്കിത ഭഗത്തും ധീരജ് ബൊമ്മദേവരയും. 5-1 സ്കോറിന് ഇന്തോനീഷ്യൻ താരങ്ങളായ ഡയാനന്ദ ചോയിറുനിസ, ആരിഫ് പാൻഗെസ്റ്റു എന്നിവരെയാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്.
ആവേശകരമായ മത്സരത്തിൽ 37-36, 38-37 എന്നിങ്ങനെയായിരുന്നു ഒന്നാമത്തെയും മൂന്നാമത്തെയും റൗണ്ടിൽ ഇന്ത്യ വിജയിച്ചത്. രണ്ടാം റൗണ്ട് 38-38 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. ഒടവിൽ ഇന്ത്യ പൊരുതി വിജയിക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ സ്പെയിനിനെയാണ് ഇന്ത്യൻ സഖ്യം നേരിടുക. ഇന്ത്യൻ സമയം 5.45ന് മത്സരം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.